നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ തെളിവുകള്‍ അങ്കമാലി കോടതിയിലാണ് പൊലീസ് നിരത്തിയത്. ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു.

. കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തുന്ന സാഹചര്യത്തില്‍ ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല, ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യം പരിഗണിച്ച് ജാമ്യം നിഷേധിക്കണമെന്ന് പ്രോസിക്യൂഷന്‍ ശക്തമായി ആവശ്യപ്പെട്ടു.

പത്ത് വര്‍ഷമല്ല ഇരുപത് വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റങ്ങള്‍ ദിലീപിന്റെ പേരിലുണ്ടെന്നാണ് ജാമ്യം നിഷേധിച്ചു കൊണ്ട് കോടതി ചൂണ്ടിക്കാട്ടുന്നത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ നാലാം തവണയാണ് ദിലീപിന്റെ ജാമ്യം തള്ളുന്നത്. ജാമ്യം കിട്ടുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു താരം. രാമലീല സിനിമയുടെ റിലീസിന് മുമ്പ് പുറത്തിറങ്ങാനായിരുന്നു ദിലീപ് ആഗ്രഹിച്ചത്. അതാണ് പൊളിയുന്നത്. ഇനി വീണ്ടും അപ്പീല്‍ നല്‍കി പുറത്തിങ്ങാന്‍ താരം ശ്രമിക്കും. അവിടേയും ദിലീപിന്റെ ജാമ്യ ഹര്‍ജിയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും.

നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ അങ്കമാലി കോടതിയെ അറിയിച്ചത്. കേസിലെ സാക്ഷികള്‍ എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ ദിലീപിന് ഇവരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സാധിക്കുമെന്നും പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. ഈ വാദങ്ങളെല്ലാം മുഖവിലയ്ക്കെടുത്ത ശേഷം പൊലീസ് നല്‍കിയ കേസ് ഡയറിയും പരിശോധിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി പന്ത്രണ്ടര വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നാലാംവട്ടവും ജാമ്യം നിഷേധിക്കപ്പെട്ടതിനു പിന്നാലെ ദിലീപിനെതിരായ ശക്തമായ തെളിവുകളും പുറത്തുവന്നു. ദിലീപിനെതിരായ തെളിവുകള്‍ അങ്കമാലി കോടതിയിലാണ് പൊലീസ് നിരത്തിയത്. ആലുവ പൊലീസ് ക്ലബില്‍ നടത്തിയ ആദ്യ ഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് തനിക്കൊന്നുമറിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. അന്ന് 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെ പറഞ്ഞ കാര്യങ്ങളെല്ലാം പിന്നീട് താരത്തിനെതിരായ ശക്തമായ കുരുക്കായി മാറുകയായിരുന്നു. സംഭവം നടന്ന ദിവസം തനിക്ക് പനിയായിരുന്നു. അന്നേ ദിവസം വീട്ടില്‍ വിശ്രമത്തിലായിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റേ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. 13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് സമര്‍പ്പിച്ചു. പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി പന്ത്രണ്ടര ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ല. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി.

നടിയുടെ നഗ്നചിത്രം എടുത്തു നല്‍കാന്‍ ആവശ്യപ്പെട്ടു എന്ന ഗൂഢാലോചനക്കുറ്റം മാത്രമാണ് തന്റെ മേല്‍ ചുമത്തിയിരിക്കുന്നതെന്നും അതിനാല്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. ഈ വാദം ഈ ഘട്ടത്തില്‍ പരിഗണിക്കരുതെന്ന പ്രോസിക്യൂഷന്‍ അപേക്ഷയും കോടതി അംഗീകരിക്കുകയായിരുന്നു. കൃത്യത്തില്‍ പങ്കില്ലെങ്കിലും ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ പൊലീസ് കേസ് ഡയറിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതും ജാമ്യം നിഷേധിക്കുന്നത് കാരണമായി.

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് ആണെന്നും നേരിട്ട് പങ്കാളിയല്ല എന്നതുകൊണ്ട് കൂട്ടബലാത്സംഗം എന്ന വകുപ്പ് നിലനില്‍ക്കില്ലെന്ന വാദം ശരിയല്ലെന്നും പറയുന്നു. പുറത്തുപോയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഒരാളെ കത്തിയെടുത്ത് കുത്താന്‍ പറഞ്ഞുവിട്ടിട്ട് കുത്തിയതില്‍ പങ്കില്ലെന്ന് പറയുന്നതില്‍ എന്ത് യുക്തി എന്നാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. ബലാത്സംഗക്കേസിലെ പ്രതിക്ക് 60 ദിവസം കഴിഞ്ഞാല്‍ സ്വാഭിവികജാമ്യം എന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടിയിരുന്നു. പ്രോസിക്യൂഷന്‍ വാദങ്ങള്‍ മുഖവിലയ്‌ക്കെടുത്ത കോടതി ദിലീപിന്റെ ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നതാണ് അങ്കമാലി കോടതിയുടെ നടപടി. നേരത്തെ ഹൈക്കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കാന്‍ ഒരുങ്ങിയത്. എന്നാല്‍ ഹൈക്കോടതിയില്‍ ഒരേ ബെഞ്ചില്‍ തന്നെ മൂന്നാം ഹര്‍ജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന ധാരണയിലാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത്.