നടന്‍ ജയസൂര്യ മലയാള സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നത് വിനയന്‍ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ എന്ന ചിത്രത്തിലാണ്. കാവ്യ മാധവന്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍, ‘ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍’ സിനിമയില്‍ നായകവേഷം ചെയ്യേണ്ടിയിരുന്നത് ജയസൂര്യ ആയിരുന്നില്ലെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു.മറ്റൊരു സൂപ്പര്‍ താരത്തെയാണ് ആദ്യം നായകവേഷത്തില്‍ പരിഗണിച്ചതെന്നും എന്നാല്‍, പിന്നീട് ജയസൂര്യയിലേക്ക് എത്തുകയായിരുന്നെന്നും വിനയന്‍ പറഞ്ഞു.

ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ നായകനാക്കാനിരുന്നത് ദിലീപിനെ ആയിരുന്നു. എന്നാല്‍ ഡേറ്റില്‍ വന്ന ക്ലാഷ് ജയസൂര്യയ്ക്ക് ഗുണമായി മാറുകയായിരുന്നു. സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയതിലെത്തിയത്. ചിത്രം വലിയ സാമ്ബത്തിക വിജയം നേടുകയും ചെയ്തു. ദീലിപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വരുന്നത്. പക്ഷെ, ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച്‌ ചെയാതാലോ എന്ന് ചോദിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിര്‍മ്മാതാവ് അതിന് സമ്മതം മൂളി. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു. മകന്‍ വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച്‌ തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച്‌ നടക്കുന്ന സമയമാണ് . കുറിച്ച്‌ സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. അതും വലിയ നായകനായി വിനയന്‍ പറഞ്ഞു. ചിത്രത്തില്‍ ഡയലോഗ് ഇല്ലായിരുന്നു സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായി മാറുകയും ചെയ്തു .. വിനയന്‍ പറയുന്നു .