കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ തലസ്ഥാനത്തിന്റെ അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ നിരന്തരം അവഹേളിക്കുന്ന ബോളിവുഡ് നടി കങ്കണ റണൗത്തിന് വായടപ്പിക്കുന്ന മറുപടി നൽകി പഞ്ചാബി ഗായകൻ ദിൽജിത്ത്.

കർഷകരെ ഇളക്കിവിട്ട് ദിൽജിത്തും നടി പ്രിയങ്ക ചോപ്രയും അപ്രത്യക്ഷരായെന്ന് കങ്കണ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതുനുള്ള മറുപടിയുമായാണ് ദിൽജിത്ത് ദോസഞ്ച് രംഗത്തെത്തിയിരിക്കുന്നത്. കുറച്ചുദിവസങ്ങളായി സോഷ്യൽമീഡിയയിൽ ദിൽജിത്തും കങ്കണയും തമ്മിൽ വാക്‌പോര് തുടരുകയാണ്. കർഷക സമരത്തിൽ അണിചേർന്ന പഞ്ചാബി സെലിബ്രിറ്റികളിൽ പ്രധാനിയാണ് പ്രമുഖ ഗായകനായ ദിൽജിത്ത്.

കർഷകർക്ക് വേണ്ടി സംസാരിക്കുന്ന ദിൽജിത്ത് കങ്കണയ്ക്ക് നൽകിയ തകർപ്പൻ മറുപടി സോഷ്യൽമീഡിയയിൽ വൈറലാവുകയുമാണ്. കർഷക സമരത്തെ എതിർക്കുന്ന സംഘപരിവാറിന് വേണ്ടി സംസാരിക്കുന്ന കങ്കണയാകട്ടെ ട്വിറ്ററിലൂടെ നിരന്തരം കർഷക സമരത്തെ കുറ്റപ്പെടുത്തുകയും സമരത്തെ അവഹേളിക്കുകയും ചെയ്യുന്നത് പതിവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹോളിവുഡിലേക്ക് ചേക്കേറിയ നടി പ്രിയങ്ക ചോപ്ര നേരത്തെ കർഷക സമരത്തെ പിന്തുണച്ച് എത്തിയിരുന്നു. ദിൽജിത്ത് തുടക്കം മുതൽ കർഷക സമരത്തിന് ഒപ്പവുമുണ്ട്. അതുകൊണ്ടുതന്നെ സംഘപരിവാർ സഹയാത്രികയായ കങ്കണ, പ്രിയങ്കയും ദിൽജിത്തും കർഷകരെ ഇളക്കിവിട്ടശേഷം അപ്രത്യക്ഷരാവുകയാണ് എന്ന് ട്വിറ്ററിൽ കുറിച്ചാണ് ഇത്തവണ രംഗത്തെത്തിയത്.

ഏതെങ്കിലും തരത്തിലുള്ള സർക്കാർ അന്വേഷണമോ കേസോ ഇവർ നേരിടുന്നുണ്ടോയെന്നും കങ്കണ ചോദിച്ചു. ഈ ട്വീറ്റിനുള്ള മറുപടിയുമായാണ് ദിൽജിത്ത് രംഗത്തെത്തിയത്. ആരൊക്കെ ദേശസ്‌നേഹികളാണെന്നും അല്ലെന്നും തീരുമാനിക്കുന്നതിനുള്ള അധികാരം കങ്കണയ്ക്ക് ആരാണ് നൽകിയതെന്ന് പഞ്ചാബിയിൽ തന്നെ ദിൽജിത്ത് കങ്കണയോട് ചോദിക്കുന്നു.

‘അപ്രത്യക്ഷമാകുന്നതിനെക്കുറിച്ചൊക്കെ മറന്നേക്കൂ…പക്ഷേ, ഈ രാജ്യത്ത് ആരൊക്കെയാണ് ദേശസ്‌നേഹികളെന്നും ദേശദ്രോഹികളെന്നും ആരാണ് അവൾക്ക് അധികാരം നൽകിയത് കർഷകരെ ദേശദ്രാഹികളെന്ന് വിളിക്കുന്നതിന് മുമ്പ് അൽപം നാണമുണ്ടാകുന്നത് നല്ലതാണ്’ ദിൽജിത്ത് ട്വിറ്ററിൽ കുറിച്ചു. പതിനായിരക്കണക്കിന് പേരാണ് ഇത് ലൈക്ക് ചെയ്ത് ദിൽജിത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.