തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വാട്സാപ്പ് സ്ക്രീന്‍ ഷോട്ടുകളുമായി ബന്ധമില്ലെന്ന് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിശദീകരണം.
പുതിയ സിനിമകൾ തിയറ്ററിലെത്തുമ്പോൾ മോശം പ്രചരണങ്ങളിലൂടെ ചിത്രത്തെ തകർക്കണമെന്ന് വ്യക്തമാക്കുന്ന ചില വാട്ട്സാപ്പ് സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണം. ദിലീപ് ഫാൻസിന്റെ പേരിലായിരുന്നു സ്ക്രീൻഷോട്ടുകൾ പ്രചരിച്ചത്. എന്നാൽ ഈ സംഭവുമായി തങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപ് എന്ന വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓൺലൈന്‍ വെളിപ്പെടുത്തി. മമ്മൂട്ടിയുടെയും പൃഥ്വിരാജിന്‍റെയും പുതിയ സിനിമകളെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന മട്ടിലായിരുന്നു സ്ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചത്.

ദിലീപ് ഓൺലൈന്റെ കുറിപ്പ് വായിക്കാം–

dileep-online-screen-shots

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദിലീപ്‌ എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ്‌ബുക്കിലും വാട്ട്സാപ്പ്‌ ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത്‌ പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.

സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട്‌ ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട്‌ ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുംവരും.

ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത്‌ പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു.