ഷൈമോൻ തോട്ടുങ്കൽ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപിതമായതിന്റെ ആറാം വാർഷികം ആഘോഷിച്ചു , പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന കൃതജ്ഞതാബലിക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു . കഴിഞ്ഞ ആറുവർഷക്കാലം ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലൂടെ ദൈവം നൽകിയ അനവധിയായ അനുഗ്രഹങ്ങൾക്ക് നന്ദി പറയേണ്ട അവസരമാണിത് . പഞ്ച വത്സര അജപാലന പദ്ധതിയിലൂടെ പലതും നേടിയെടുക്കുവാൻ കഴിഞ്ഞു , ഇതിന് നാം ദൈവത്തിനു നന്ദിയർപ്പിക്കണം . ഓരോ വ്യക്തിക്കും ഓരോ ദൗത്യവും ശുശ്രൂഷയും ഭരമേല്പിക്കപ്പെട്ടിട്ടുണ്ട് . നമ്മെ സുരക്ഷിതമായി ഏല്പിക്കപ്പെട്ടിരിക്കുന്ന ആളുകൾക്ക് നാം ശുശ്രൂഷ ചെയ്യുമ്പോൾ ആണ് കർത്താവിന്റെ ദൗത്യം പൂർത്തിയാകുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിശുദ്ധ കുർബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ ആളുകളെ ഉത്‌ബോധിപ്പിച്ചു . അടയാളങ്ങളിലൂടെയും , പ്രതീകങ്ങളിലൂടെയുമാണ് ദൈവം സംസാരിക്കുന്നത് , അടയാളങ്ങളും പ്രതീകങ്ങളും ഉൾക്കൊള്ളുന്ന പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യം പാലിച്ചാൽ മാത്രമേ പൗരസ്ത്യ സഭയുടെ സത്യവും , യാഥാർഥ്യവും ഉൾക്കൊള്ളുവാൻ എല്ലാവർക്കും സാധിക്കൂ . അദ്ദേഹം കൂട്ടിച്ചേർത്തു .

രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മാരായ മോൺ . സജിമോൻ മലയിൽപുത്തൻപുരയിൽ , മോൺ . ജോർജ് ചേലക്കൽ , മോൺ ജിനോ അരീക്കാട്ട് എം . സി. ബി .എസ് , ചാൻസിലർ റെവ. ഡോ . മാത്യു .പിണക്കാട്ട് ,കത്തീഡ്രൽ വികാരി റെവ. ഡോ . ബാബു പുത്തൻപുരക്കൽ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വൈദികർ എന്നിവർ സഹ കാർമ്മികൻ ആയിരുന്നു , രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും , മിഷനുകളിൽ നിന്നുമുള്ള അത്മായ പ്രതിനിധികളും സംബന്ധിച്ചു.