മോഹന്‍ലാലിനെ ക്യാമറക്ക് മുന്നില്‍ അവതരിപ്പിച്ച സംവിധായകനാണ് ഫാസില്‍. മോഹന്‍ലാലില്‍ ഒരു സംവിധായകന്‍ കൂടെയുണ്ടെന്ന് ഫാസില്‍ പറയുന്നു. മോഹന്‍ലാലില്‍ കണ്ടിട്ടുള്ള ഏറ്റവും വലിയ മേന്മ അദ്ദേഹത്തിന്റെ പാഷനാണെന്നും അത് സംവിധാനത്തിലും കാണുമെന്ന് ഫാസില്‍. നടന്‍ എന്നതിനെക്കാള്‍ ചലച്ചിത്രകാരന്‍ എന്ന നിലക്കാണ് മോഹന്‍ലാല്‍ കഥ കേള്‍ക്കുന്നതെന്നും ഫാസില്‍.

ലാലിനോട് ഒരു പാട്ട് പാടാന്‍ പറഞ്ഞാലും, തിരക്കഥ എഴുതാന്‍ പറഞ്ഞാലും, കവിത എഴുതാന്‍ പറഞ്ഞാലും പാഷനേറ്റ് ആയി അത് ചെയ്യും. ഏത് മേഖലയിലും മോഹന്‍ലാല്‍ മികവ് നേടും. അദ്ദേഹത്തിന്റെ സംവിധാനത്തിലും ആ മികവ് കാണുമെന്നാണ് വിശ്വാസമെന്ന് ഫാസില്‍. ഫ്‌ളാഷ് മുവീസ് അഭിമുഖത്തിലാണ് ഫാസില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ പുന്നൂസ് തിരക്കഥയെഴുതുന്ന ത്രീഡി ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത് സന്തോഷ് ശിവനാണ്. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ഫാസില്‍ മോഹന്‍ലാലിനെക്കുറിച്ച്

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ സെറ്റില്‍ വരുമ്പോള്‍ ലാലില്‍ ഒളിഞ്ഞുകിടക്കുന്ന സംവിധായകനെ ലാല്‍ തന്നെ സ്വയം ഒഴിച്ചുനിര്‍ത്തും. മണിച്ചിത്രത്താഴിന്റെ സെറ്റില്‍ ഉണ്ടായ ഒരു സംഭവം പറയാം. അന്ന് തിലകന്‍ ചേട്ടന് നല്ല തിരക്കുള്ള സമയമാണ്. തിലകന്‍ ചേട്ടന് ഡേറ്റില്ലായിരുന്നു. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിനോട് പറഞ്ഞ് സമയം കിട്ടുമ്പോഴേക്ക് മണിച്ചിത്രത്താഴ് ഷൂട്ടിന് ഓടിവരും. ഒരു തവണ വന്നപ്പോള്‍ സീന്‍ എടുക്കാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നില്ല. പക്ഷേ എടുക്കാന്‍ നിര്‍ബന്ധിതനായി. ഷോട്ട് ഒന്നും ഡിവൈഡ് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഷോട്ട് ഡിവൈഡ് ചെയ്യാന്‍ ഞാന്‍ ലാലിന്റെ സഹായം തേടി. ഉടനെ ലാല്‍ ചോദിച്ചത് എന്നോടാണോ ചോദിക്കുന്നത് എന്നാണ്. അത് ഞങ്ങളെ രണ്ട് പേരെയും അത്ഭുതപ്പെടുത്തി. നടനായി ഇരിക്കുമ്പോള്‍ അദ്ദേഹം ആ ജോലി ചെയ്യാനായി മാത്രം മനസ് പാകപ്പെടുത്തി വച്ചിരിക്കുകയാണ്. അതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്. ഒരു പക്ഷേ ലാലില്‍ ഒരു സംവിധായകന്‍ ഉള്ളത് കൊണ്ടാവും അദ്ദേഹം മാറി നിന്നതും.

ഫഹദ് ഫാസിലിനും തനിക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ചിത്രം വന്നാല്‍ ഒരുമിച്ചുള്ള ചിത്രമുണ്ടാകുമെന്നും ഫാസില്‍. മഹേഷ് നാരായണന്‍ പറഞ്ഞ ഒരു കഥ ഇഷ്ടപ്പെട്ടിട്ടുണ്ട്. തിയറ്റര്‍ റിലീസ് സാധ്യമായാല്‍ ആ സിനിമ നിര്‍മ്മിക്കണമെന്നുണ്ടെന്നും ഫാസില്‍.