കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ എത്തിയത്. കേരളത്തില്‍ ഏറെ ആരാധകരുള്ള താരമാണ് അല്ലു അര്‍ജുന്‍. വര്‍ഷങ്ങളായി അല്ലു അര്‍ജുന്റെ ശബ്ദം മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിസ് ജോയ്‌യുടെതാണ്.
പുഷ്പയ്ക്ക് ശബ്ദം നല്‍കിയതിന് ശേഷം അല്ലു അര്‍ജുനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ചിത്രത്തിന്റെ പ്രമോഷന് വിളിച്ചിരുന്നെങ്കിലും തന്റെ ഒരു ചിത്രത്തിന്റെ ട്രിമ്മിങ് നടക്കുന്നതിനാല്‍ പങ്കെടുക്കാനായില്ല. നടന്റെ മാനേജറുമായി സംസാരിച്ചിരുന്നതായും ജിസ് ജോയ് അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യത്തെ പത്തു സിനിമകള്‍ക്കു ശേഷം പിന്നീട് അല്ലു ഒന്നും പറഞ്ഞിട്ടില്ല. പല അഭിമുഖങ്ങളിലും അദ്ദേഹം തന്നെ കുറിച്ച് പറയാറുണ്ട്. തെലുങ്കല്ലാതെ മറ്റു ഭാഷകളില്‍ ഡബ് ചെയ്യുന്നവരില്‍ തനിക്ക് ഏറ്റവും ഇഷ്ടം ജിസ് ചെയ്യുന്നതാണെന്നു പറഞ്ഞിട്ടുണ്ട്.
തന്റെ ശബ്ദം അല്ലുവിന് ചേരുമെന്നു കണ്ടു പിടിച്ചത് ഖാദര്‍ ഹസന് എന്ന നിര്‍മ്മാതാവാണ്. അല്ലുവിനെ മലയാളത്തിന് പരിചയപ്പെടുത്തിയ വ്യക്തി. അല്ലു ചിത്രങ്ങളുടെ പോസ്റ്ററുകളും ബാനറുകളും നിരത്തിയും ഫാന്‍സുകാരെ സംഘടിപ്പിച്ചും ഖാദര്‍ ഹസന്‍ നിരന്തരം അധ്വാനിച്ചു.
കായംകുളം കൊച്ചുണ്ണിയില്‍ മണിക്കുട്ടന് വേണ്ടി ആയിരം എപ്പിസോഡുകള്‍ ഡബ്ബ് ചെയ്തിരുന്നു. അതു കേട്ടിട്ടാണ് ഖാദര്‍ ഹസന്‍ തന്നെ വിളിക്കുന്നത് എന്നാണ് ജിസ് ജോയ് പറയുന്നത്. അതേസമയം, സുകുമാര്‍ ഒരുക്കിയ പുഷ്പയില്‍ ഫഹദ് ഫാസില്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.
Leave a Reply