ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാനെന്ന് വെല്ലുവിളിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. പുതിയ സിനിമകളുടെ ഷൂട്ടിങ്ങ് പാടില്ലെന്ന നിര്‍മാതാക്കളുടെ നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിക്കുന്നതിനെതിരെ രംഗത്തുവന്ന ചലച്ചിത്ര സംഘടനകള്‍ക്കെതിരെ രംഗത്തെത്തിയതായിരുന്നു ലിജോ ജോസ് പെല്ലിശേരി.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംവിധായകന്‍ ആഷിഖ് അബുവും, ലിജോ ജോസിന്റെ പോസ്റ്റ് ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം മറികടന്ന് ഇന്ന് രണ്ട് ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളാണ് നടന്നത്. ആഷിഖ് അബുവും ആഷിഖ് ഉസ്മാനുമാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്.

പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. നിര്‍ദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാല്‍ സഹകരിക്കില്ലെന്നും തിയേറ്റര്‍ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിര്‍മാതാക്കള്‍ നല്‍കിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകള്‍ തുടങ്ങരുതെന്നാവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്കും നിര്‍മ്മാതാക്കള്‍ കത്തയക്കുകയും ചെയ്തു. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനം.

ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഹാഗറിന്റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സിനിമയുടെ ചിത്രീകരണം ജൂലൈ 5ന് കൊച്ചിയില്‍ ആരംഭിക്കും.