ചങ്ങാതികൂട്ടം, സമ്മര്‍ പാലസ് അടക്കം നിരവധി മലയാള സിനിമയിലെ സംവിധായകനായിരുന്ന കോഴിക്കോട് സ്വദേശി എം കെ മുരളീധരന്‍ ലോഡ്ജില്‍ മരിച്ച നിലയില്‍. മുകളേല്‍ കെ മുരളീധരന്‍ എന്നാണു പൂര്‍ണ്ണ നാമം. അടിമാലിയിലെ ലോഡ്ജിലാണു മുരളീധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് നടുക്കണ്ണിപ്പാറ പേരാമ്പ്ര ചേനോളി സ്വദേശിയാണ്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ടൗണിലുള്ള ഹോട്ടലിലാണ് സംഭവം. സിനിമാ ചര്‍ച്ചകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായാണ് ഇദ്ദേഹം ഇടുക്കിയിലെത്തിയതെന്നാണ് സൂചന. സിനിമാ രംഗത്തുള്ള മറ്റു മൂന്നു സുഹൃത്തുക്കള്‍ ആദ്യം എത്തി ടൗണില്‍ ദേശീയ പാതയോരത്തെ പ്രമുഖ ഹോട്ടലില്‍ മുറിയെടുത്തിരുന്നു. വൈകിട്ട് മൂന്നു മണിയോടെയാണ് മുരളീധരന്‍ ഇവിടെയെത്തിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിനോടു പറഞ്ഞു. നാലരയോടെ ശരീരം വിയര്‍ത്ത് അസ്വസ്‌ഥത അനുഭവപ്പെട്ടതോടെ സമീപത്തെ ആശുപത്രിയില്‍ നിന്നും ഡോക്‌ടര്‍ പരിശോധിച്ച ശേഷം ആശുപത്രിയിലേക്കു മാറ്റുവാന്‍ നിര്‍ദേശിക്കുകയായിരുന്നു.
അഞ്ചുമണിയോടെ മോര്‍ണിങ് സ്‌റ്റാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി അധികൃതര്‍ പറഞ്ഞു. കോട്ടയം സ്വദേശിയായിരുന്ന ഇദ്ദേഹം പതിറ്റാണ്ടുകളായി സിനിമാ ജോലിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലായിരുന്നു താമസം. പത്തു വര്‍ഷത്തോളമായി കോഴിക്കോട് താമസിച്ചു വരികയായിരുന്നു. പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഇടുക്കിയിലെ ലൊക്കേഷന്‍ കാണുന്നതിനായി ഇന്ന് ഡയറക്‌ടര്‍ക്കൊപ്പം പോകാനിരിക്കുകയായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.ദീര്‍ഘനാളുകളായി കിഡ്‌നി രോഗബാധയയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിന്റെ രേഖകള്‍ പോലീസ് കണ്ടെടുത്തു. ബന്ധുക്കള്‍ രാത്രി തന്നെ അടിമാലിക്കു തിരിച്ചിട്ടുണ്ട്.
Leave a Reply