അന്തരിച്ച പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സന്തത സഹചാരിയായിരുന്നു. ഒരു അച്ഛനെപ്പോലെ സ്നേഹം നൽകി നിഴലുപോലെ കൂടെ ഉണ്ടായിരുന്നിട്ടും തന്നെ തനിച്ചാക്കിയ നിമിഷം മുതൽ ഡിപ്രഷനിലായിരുന്നു നയന. അദ്ദേഹത്തിന്റെ മരണശേഷം ലെനിൻ രാജേന്ദ്രന്റെ കുടുംബം സംഘടിപ്പിച്ച ‘ലെനിന്‍ രാജേന്ദ്രന്റെ അനുസ്മരണ സമ്മേളനത്തിൽ’ നയനയെ ലെനിൻ രാജേന്ദ്രന്റെ കുടുംബം ഒഴിവാക്കിയിരുന്നു. ക്ഷണക്കത്ത് നൽകിയെന്ന് മാത്രമല്ല ആ പരിപാടിയിൽനയന പങ്കെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. എന്നാൽ ആ ഒരു ഒറ്റപ്പെടുത്തൽ നയനയെ വല്ലാതെ വേദനിപ്പിച്ചു.

ആ സംഭവത്തിന് ശേഷവും മാനസികമായി വല്ലാതെ തളർന്നു. ഒരു അച്ഛനെപ്പോലെ സ്നേഹിച്ച് തന്നെ വളർത്തി ഒപ്പം നിർത്തി. എന്നാൽ ആ സ്നേഹം എല്ലാരും നോക്കി കണ്ടത് മറ്റൊരു കണ്ണിലൂടെയായിരുന്നു. അത് ഏറെ ചർച്ച വിഷയമായി മാറിയിരുന്നു. ആ സംഭവം ഇരുവരെയും ഏറെ തളർത്തിയിരുന്നു. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമാ അരങ്ങേറ്റം.പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്. നിരവധി പരസ്യ ചിത്രങ്ങളും ഇന്ത്യയിലും വിദേശത്തുമായി നൂറിലധികം സ്റ്റേജ് ഷോകളും സംവിധാനം ചെയ്തിട്ടുണ്ട്. സ്ത്രീ പക്ഷ ചിന്തകളുമായി സിനിമാ ലോകത്തെ ചര്‍ച്ചകളില്‍ നിറഞ്ഞ നയനാ സൂര്യന്‍ ചലച്ചിത്ര മേളകളിലെ ആവേശം ഉള്‍ക്കൊണ്ടാണ് സംവിധായകയായത്.

കാടിനേയും കടലിനേയും ഒരുപോലെ സ്‌നേഹിക്കുന്ന സിനിമയെന്ന മോഹം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നൊരു ആഴിക്കലിന്റെ പെണ്‍കുട്ടിയായിരുന്നു നയന സൂര്യന്‍. പത്ത് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ വച്ച്‌ പത്ത് സംവിധായകര്‍ ചെയ്യുന്ന പത്ത് സിനിമകളുടെ ആന്തോളജിയായിരുന്നു ക്രോസ് റോഡ്. സ്ത്രീകേന്ദ്രീകൃത വിഷയങ്ങളാണ് ഈ പത്തു ചിത്രങ്ങളും കൈകാര്യം ചെയ്യുന്നത്. പത്തു വ്യത്യസ്തമായ പെണ്മുഖങ്ങളാണ് അവതരിപ്പിക്കുന്നത്. ഇതില്‍ അപൂര്‍വ്വയിനം പക്ഷികളെ തിരഞ്ഞ് കാട് കയറുന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കഥ പറഞ്ഞ ‘പക്ഷികളുടെ മണം’ എന്ന ചിത്രം സംവിധാനം ചെയ്തത് നയനയായിരുന്നു. ഇരുപത്തിയെട്ടുകാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിഡിറ്റില്‍ ഫിലിം എഡിറ്റിങ് പഠിച്ചായിരുന്നു നയനയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ഡോക്യുമെന്ററികളുടെ അസിസ്റ്റന്റ്‌റ് ആയി.

കരുനാഗപ്പള്ളി ആലപ്പാട് അഴീക്കൽ സ്വദേശിയായ നയന ബിഎ ഫിലോസഫി പഠിക്കാനാണ‌് തിരുവനന്തപുരം യൂണിവേഴ‌്സിറ്റി കോളേജിലെത്തിയത‌്. സിനിമയോടുള്ള ഇഷ‌്ടമാണ‌് നയനയെ ലെനിൻ രാജേന്ദ്രനുമായി അടുപ്പിച്ചത‌്. പിന്നീട‌് ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞ്, ഇടവപ്പാതി, പിൻപേ നടപ്പവൾ എന്നീ സിനിമകളിൽ സഹ സംവിധായികയായി. ഡോ. ബിജു സംവിധാനം ചെയ്ത “ആകാശത്തിന്റെ നിറം’, കമൽ സംവിധാനം ചെയ്ത സെല്ലുലോയിഡ്, നടൻ, ഉട്ടോപ്യയിലെ രാജാവ്, ജിത്തുജോസഫിന്റെ മെമ്മറീസ്, ജൻസ് മുഹമ്മദിന്റെ 100 ഡേയ്സ് ഓഫ് ലൗ എന്നീ ചിത്രങ്ങളിലും സഹസംവിധായികയായി. ലെനിൽ രാജേന്ദ്രൻ സംവിധാനംചെയ്ത നാല് ഡോക്യുമെന്ററിയിലും ആശ്രിതരുടെ ആകാശം എന്ന ടെലിഫിലിമിലും സഹസംവിധായികയായി. നയന സംവിധാനം ചെയ‌്ത പക്ഷികളുടെ മണം എന്ന ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ‘ഒരു മകളെന്നതുപോലെ എനിക്ക‌് ശക്തി തന്നിരുന്നത‌് ലെനിൻ സാറായിരുന്നു. ഗുരു എന്നതിനപ്പുറം എന്റെ ബെസ്റ്റ‌് ഫ്രണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട‌് എന്ത‌് പുതിയ ചുവടുകൾ വയ‌്ക്കുമ്പോഴും സാറിന്റെ അഭിപായം തേടുമായിരുന്നു. വല്ലാത്ത സപ്പോർട്ടായിരുന്നു സാർ’ വിതുമ്പലോടെ നയന പറഞ്ഞിരുന്നു. ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ സന്തത സഹചാരി നയനയുടെ വിതുമ്പൽ ആരും മറന്നിട്ടുണ്ടാവില്ല.

എട്ടുവര്‍ഷമായിട്ട് മലയാളസിനിമയ്‌ക്കൊപ്പായിരുന്നു യാത്ര. സംവിധായകയെന്ന നിലയില്‍ ഓച്ചിറയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമാണ് അഴീയ്ക്കല്‍. ഇവിടെ നിന്നും യൂണിവേഴ്‌സിറ്റി കോളേജില്‍ ഫിലോസഫി പഠിക്കാനാണ് തിരുവനന്തപുരത്തേയ്ക്ക് വരുന്നത്. ഫിലിം ഫെസ്റ്റുകള്‍ക്ക് പോയിത്തുടങ്ങിയാതോടെയാണ് നയന സിനിമാക്കാരിയാകുന്നത്. ഇറാനിയന്‍ സിനിമകള്‍ ആകര്‍ഷിച്ചു. ഇതോടെ സിനിമ ചെയ്യണമെന്ന മോഹമുദിക്കുകയും ചെയ്തു. അങ്ങനെയാണ് ലെനിന്‍ രാജേന്ദ്രന്റെ അടുത്ത് എത്തുന്തന്.

അഡയാര്‍ പോലെ ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാരുടെ പിന്തുണയില്ലാത്തതിനാല്‍ സി ഡിറ്റില്‍ ഒരു ഷോര്‍ട്ട് ടേം കോഴ്‌സ് ചെയ്തു.  പത്തു സംവിധായകര്‍ പത്തു ചിത്രങ്ങളിലൂടെ വ്യത്യസ്തരായ പത്തു സ്ത്രീകളുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്രോസ്റോഡിലും ഭാഗമായി. ഇത് ഏറെ കൈയടി നേടുകയും ചെയ്തു. ഇതിനിടെയാണ് മരണവാര്‍ത്ത കൂട്ടുകാരെ തേടിയെത്തുന്നത്. എന്തായാലും നയനയുടെ ആത്മഹത്യയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ് .