തിരുവനന്തപുരം സെഷൻസ് കോടതിയിൽ മുൻ എംഎൽഎയും സംവിധായകനുമായ പി. ടി. കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഐഎഫ്എഫ്‌കെയിലേക്കുള്ള സിനിമകളുടെ സെലക്ഷൻ നടപടിക്കിടെ അപമര്യാദയായി പെരുമാറിയെന്ന വനിതാ ചലച്ചിത്ര പ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഹർജി പരിഗണിച്ച കോടതി, പൊലീസിനോട് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം ആറിനാണ് പരാതിയിൽ പറയുന്ന സംഭവം നടന്നത്. സ്ക്രീനിങ് അവസാനിച്ച് ഹോട്ടലിലേക്ക് മടങ്ങിയ സമയത്ത് തന്റെ മുറിയിൽ കുഞ്ഞുമുഹമ്മദ് എത്തി അപമര്യാദയായി പെരുമാറിയതായാണ് പ്രവർത്തകയുടെ ആരോപണം. പരാതി മുഖ്യമന്ത്രിക്കു നൽകിയതിനെ തുടർന്ന് കൻറോൺമെന്റ് പൊലീസ് അന്വേഷണം തുടങ്ങി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അപമര്യാദമായ പെരുമാറ്റം താൻ നടത്തിയിട്ടില്ലെന്നും, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും, ആവശ്യമെങ്കിൽ മാപ്പ് പറയാൻ തയാറാണെന്നും പി. ടി. കുഞ്ഞുമുഹമ്മദ് പ്രതികരിച്ചു. ഐഎഫ്എഫ്‌കെ മലയാളം സിനിമാ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്നു അദ്ദേഹം.