പ്രളയത്തെത്തുടർന്ന് ഹിമാചൽ പ്രദേശിൽ കുടുങ്ങിപ്പോയ സിനിമാസംഘം സുരക്ഷിതരാണെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ. റോഡുകൾ തകർന്നതിനെത്തുടർന്ന് മഞ്ജു വാര്യരുൾപ്പെടെയുള്ള സംഘം കുടുങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. ഇന്നാണ് സംഘം മണാലിയിലെത്തിയത്. ഹിമാചലിൽ കുടുങ്ങിപ്പോയ അനുഭവവും ചിത്രങ്ങളും വിഡിയോയുമെല്ലാം സനൽകുമാർ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.

കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് ഇരുപത്തിയഞ്ചംഗ സംഘം ഹിമാചലിലെത്തിയത്. അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ചിത്രീകരിക്കേണ്ട രംഗങ്ങളെല്ലാം പൂർത്തിയാക്കി, സിനിമയുടെ 80 ശതമാനം ഷൂട്ടിങ്ങും കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായ മഴയും മഞ്ഞുവീഴ്ചയുമുണ്ടായതെന്ന് സനൽകുമാർ പറയുന്നു.

മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിത ഇടപെടൽ കാരണം ചത്രൂ എന്ന സ്ഥലത്തെത്തി. രണ്ടുദിവസം പുറംലോകവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ഹിമാചൽ സർക്കാരിന്റെ ഇടപെടൽ മൂലം സുരക്ഷിത സ്ഥലത്തെത്തിച്ചു. മൂന്നുപേരുടെ കാലിന് പരുക്കുള്ളതിനാൽ വാഹനഗതാഗതം പുനസ്ഥാപിക്കുന്നത് വരെ ചത്രുവിൽ തുടരേണ്ടി വന്നു.

മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്”-സനൽകുമാർ കുറിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു. മഞ്ജു വാര്യർ ഉൾപ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം ‘കയറ്റം’ എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്.

ഒപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു. അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്.