പിറവം: ന്യൂസിലാൻഡിൽ മണരണമടഞ്ഞ ദിവ്യ മനോജിന് 31 (നാക്കോലിക്കരയിൽ) ജന്മനാടിന്റെ യാത്രാമൊഴി. ഇന്ന് രാവിലെ കൊച്ചിയിലെത്തിയ ഭൗതീകദേഹം സ്വദേശമായ രാമമംഗലത്തു എത്തിച്ചിരുന്നു. ഇന്ത്യൻ സമയം നാല് മണിയോടെ സംസ്ക്കാര ചടങ്ങുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് ഇടവക ദേവാലയ സെമിത്തേരിയിൽ സംസ്ക്കാരകർമ്മം പൂർത്തിയാക്കി.
ഫെബ്രുവരി മൂന്നിന് ന്യൂസിലാൻഡ് ഹാമിൽട്ടൺ മലയാളികൾക്കായി പൊതുദർശനം പ്രാർത്ഥനയും നടത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച തന്നെ ഭർത്താവായ മനോജ് രണ്ട് കുട്ടികളെയും ആയി നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. തുടന്ന് ഏഴാം തിയതിയാണ് ദിവ്യയുടെ ഭൗതീകദേഹം നാട്ടിലേക്കു അയച്ചത്. ദുബായ് വഴി ഇന്ന് (9/02/2022) രാവിലെ നെടുമ്പാശ്ശേരി എയർപോർട്ടിൽ ബോഡി എത്തിയപ്പോൾ സഹോദരനായ ഡിലു സൈമൺ ബന്ധുക്കളോടൊപ്പം തന്റെ സഹോദരിയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോടെ ഏറ്റുവാങ്ങി.
സംസ്ക്കാരച്ചങ്ങുകൾക്കായി വലിയൊരു ജനം തന്നെ എത്തിച്ചേർന്നിരുന്നു. വലിയ പ്രതീക്ഷകളോടെ ഒന്നര വർഷം മുൻപ് പുറപ്പെട്ട നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ പലരും പൊട്ടിക്കരയുന്ന അതിലേറെ ഹൃദയം തകർക്കുന്ന എട്ടും പൊട്ടും തിരിയാത്ത രണ്ട് കുഞ്ഞുങ്ങൾ… മൂത്ത കുട്ടിയുടെ അന്ത്യ ചുംബനം… തന്റെ അമ്മക്കായി നൽകുമ്പോൾ ഇങ്ങനെ ഒരു സാഹചര്യം ആർക്കും കൊടുക്കരുതേ എന്ന് മനസ്സറിയാത്ത പ്രാർത്ഥിച്ചുപോകുന്ന നിമിഷങ്ങൾ… ആരെ ആശ്വസിപ്പിക്കും എന്നുപോലും അറിയാതെ കണ്ണ് നിറഞ്ഞു ഭർത്താവായ മനോജ്… കാണുന്നവരുടെ കരളലിയിക്കും..
ജനുവരി 30 നു ആണ് ന്യൂസിലാൻഡ് മലയാളികളെ ഞെട്ടിച്ചുകൊണ്ട് ദിവ്യ മനോജിന്റെ മരണം നടക്കുന്നത്. ജോലി കഴിഞ്ഞു തിരിച്ചെത്തി കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയ ദിവ്യ ഭർത്താവിന്റെ കൈകളിലേക്ക് കുഴഞ്ഞു വീഴുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൂന്ന് വർഷത്തെ ക്രിട്ടിക്കൽ പർപ്പസ് വർക്ക് വിസ നേഴ്സ് ആയിരുന്നു മരണമടഞ്ഞ ദിവ്യ. കഴിഞ്ഞ വർഷം ജനുവരിയിലാണ് ദിവ്യ ന്യൂസിലൻഡിൽ എത്തിയത്.
വീഡിയോ കാണാം
Leave a Reply