യുകെയിലെ മികച്ച മലയാളി അസോസിയേഷനുകളില്‍ ഒന്നായ ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയ്ക്ക് പുതിയ നേതൃനിര. ഇക്കഴിഞ്ഞ ശനിയാഴ്ച പൂളിലെ സെന്റ്‌ എഡ്വേര്‍ഡ്സ് സ്കൂളില്‍ നടന്ന ഈസ്റ്റര്‍ – വിഷു ആഘോഷങ്ങള്‍ക്ക് ശേഷമായിരുന്നു അടുത്ത കാലഘട്ടത്തിലേക്ക് ഉള്ള സാരഥികളുടെ തെരഞ്ഞെടുപ്പ് നടന്നത്. പൊതു സമ്മേളനത്തിന് ശേഷം നടന്ന വിഷുക്കണി ദര്‍ശനത്തോടെ ആയിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് മനോഹരമായ ഈസ്റ്റര്‍ സ്കിറ്റ് അവതരിപ്പിച്ചു.

അസോസിയേഷനിലെ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറുകയുണ്ടായി. കലാപരിപാടികള്‍ക്ക് ശേഷം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുകയായിരുന്നു. ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയുടെ വളര്‍ച്ചയ്ക്ക് നിസ്തുല പങ്ക് വഹിച്ചിട്ടുള്ള മനോജ്‌ കുമാര്‍ പിള്ളയെ ആണ് പ്രസിഡണ്ട് ആയി തെരഞ്ഞെടുത്തത്. ജിജി പൊന്നാട്ട് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. സിജോ തോമസ്‌ ആണ് ട്രഷറര്‍. വൈസ് പ്രസിഡണ്ട് ആയി മഞ്ജു റെജിയും ജോയിന്‍റ് സെക്രട്ടറി ആയി സോണി കുര്യനും ആണ് തെരഞ്ഞെടുക്കപ്പെട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജു അറയ്ക്കല്‍, ബിനോയ്‌ ഈരത്തറ എന്നിവര്‍ എക്സിക്യുട്ടീവ്‌ അംഗങ്ങളാണ്. ഷാജി ചരമേല്‍, ബെന്നി ഏലിയാസ്‌ എന്നിവര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളായി കമ്മറ്റിയില്‍ തുടരും. സ്തുത്യര്‍ഹമായ രീതിയില്‍ കഴിഞ്ഞ ആറു വര്‍ഷക്കാലം പ്രവര്‍ത്തിച്ച ഡോര്‍സെറ്റ് കേരള കമ്മ്യൂണിറ്റിയെ കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്‍പോട്ട് നയിച്ച് യുകെയിലെ തന്നെ ഏറ്റവും മികച്ച മലയാളി അസോസിയേഷനാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ എല്ലാ അസോസിയേഷന്‍ അംഗങ്ങളും ആത്മാര്‍ത്ഥമായി സഹകരിക്കണമെന്നും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട മനോജ്‌ കുമാര്‍ പിള്ള അഭ്യര്‍ത്ഥിച്ചു.