മൂന്ന് ദേശീയ പുരസ്ക്കാരത്തിന്റെ നിറവിലും വിവാദങ്ങൾക്ക് വിരാമം ഇല്ല കങ്കണയുടെ ജീവിതത്തിൽ. ബാഹുബലി നായകൻ പ്രഭാസിനെക്കുറിച്ചും താരം വെളിപ്പെടുത്തി. തന്റെ ആദ്യകാല തെലുങ്ക് ചിത്രമായ ഏക്ക് നിരഞ്ജനിൽ പ്രഭാസായിരുന്നു നായകൻ. സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയ്ക്ക് പ്രഭാസുമായി വഴക്ക് കൂടാറുണ്ടായിരുന്നുവെന്നും ദീർഘകാലം ഞങ്ങൾ സംസാരിക്കാതെയിരുന്നിട്ടുണ്ടെന്നും കങ്കണ ഒരു തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഏക്ക് നിരഞ്ജന്റെ ഷൂട്ടിങ്ങിന് ശേഷം പ്രഭാസുമായി യാതൊരുവിധ ബന്ധങ്ങളുമില്ലായിരുന്നു. പിന്നീട് കാണുന്ന സിനിമ ബാഹുബലിയാണ്. പ്രഭാസിന്റെ പ്രകടനം വിസ്മയിപ്പിച്ചു. ഇത്ര മികച്ച പ്രകടനം കാഴ്ച്ചവച്ചതിൽ സന്തോഷമുണ്ടെന്നും കങ്കണ പറയുന്നു. അതിനു വേണ്ടി പ്രഭാസ് എടുത്ത സമർപ്പണവും നടി എടുത്തു പറഞ്ഞു
ബാഹുബലിയാകാൻ താരം ഒത്തിരിയേറെ കഷ്ടപ്പെട്ടു. ശരീരം മാറ്റിമറിച്ചു. ആയോധനകല അഭ്യസിച്ചു. അധ്വാനത്തിന്‍റെയും ആത്മാര്‍ത്ഥതയുടെയും ഫലം തന്നെയാണ് സിനിമയുടെ വിജയം. ശരീരത്തിന് ഭാരം കൂട്ടാന്‍ 40 മുട്ടവെള്ളയാണ് എല്ലാ ദിവസവും കഴിച്ചുകൊണ്ടിരുന്നത്. പ്രത്യേക ജിം. അങ്ങനെ അക്ഷരാർഥത്തിൽ പ്രഭാസ് ബാഹുബലിയായി മാറുകയായിരുന്നു.
രാജമൗലിയുടെ തന്നെ ഛത്രപതിയെന്ന ചിത്രമാണ് പ്രഭാസിന് ബാഹുബലിയിലേക്ക് വഴിയൊരുക്കിയത്. ചെന്നൈയിൽ ജനിച്ച, എൻജിനിയറിങ് ബിരുദധാരിയായ പ്രഭാസ് 2002ൽ ഈശ്വർ എന്ന ചിത്രത്തിലൂടെയാണു അരങ്ങേറുന്നത്. വർഷം എന്ന രണ്ടാം ചിത്രത്തിലൂടെ തെലുങ്കിലെ താരമായി വളർന്ന പ്രഭാസ് രാജമൗലിയുടെ തന്നെ ചത്രപതിയിലെ അഭയാർഥി വേഷത്തിലൂടെയാണ് സൂപ്പർതാരമായി മാറുന്നത്. തന്റെ സ്വപ്ന സിനിമയിലെ നായകനാക്കി പ്രഭാസിനെ മാറ്റാൻ രാജമൗലിക്കു പ്രേരണയായതും ആ അനുഭവ പരിചയമാണ്.
Leave a Reply