ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസിലെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഡോക്ടർമാരോട് അധികസമയം ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം പാർട്ട് ടൈം ജോലി ചെയ്യുന്നതിനും ഡോക്ടർമാർക്ക് അനുവാദം നൽകിയിരുന്നു. പല ഡോക്ടർമാരും അധികസമയവും പാർട്ട് ടൈം ജോലിചെയ്തതും എൻഎച്ച്എസിൽ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടിയിലധികം പണം സമ്പാദിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു മണിക്കൂറിന് 200 പൗണ്ട് നിരക്കിൽ ആണ് പലരും പാർട്ട് ടൈം ജോലി ചെയ്യുന്നത്. പാർട്ട് ടൈം ജോലിക്കായി ഡോക്ടർമാർക്ക് സ്വകാര്യ മേഖലയോട് മത്സരിക്കുന്ന നിരക്കുകൾ നൽകേണ്ടതായി വരുന്നതായി എൻ എച്ച് എസ് ഇംഗ്ലണ്ട് പറഞ്ഞു. എന്നാൽ ജീവനക്കാരുടെ കുറവില്ലായിരുന്നുവെങ്കിൽ എൻഎച്ച്എസിന് അധിക സമയത്തെ ആശ്രയിക്കേണ്ടി വരില്ലെന്ന് ഡോക്ടർമാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (ബിഎംഎ) ചൂണ്ടിക്കാട്ടി.

പണിമുടക്ക് തുടങ്ങിയ കാര്യങ്ങളും കാത്തിരിപ്പ് സമയം വർധിക്കുന്നതിന് കാരണമാണെന്നാണ് സർക്കാർ ചൂണ്ടി കാണിക്കുന്നത്. ഒക്ടോബർ 30-ാം തീയതി അവതരിപ്പിച്ച ബഡ്ജറ്റിൽ ഈ വർഷവും അടുത്ത വർഷവും 25 ബില്യൺ പൗണ്ട് അധികമായി നൽകുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാത്തിരുപ്പ് സമയം കുറയ്ക്കുന്നതിന് ലേബർ ഗവൺമെന്റിന്റെ നയം ഒരു വിഭാഗം ജീവനക്കാർ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ജോലി ചെയ്യുക എന്നതാണ്. എന്നാൽ ഇത്തരം ഓവർടൈം ജോലികൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യത എൻ എച്ച് എസിന് സൃഷ്ടിക്കുന്നതായ വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്.