ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലും വെയിൽസിലും കന്നുകാലികളെ ആക്രമിക്കുന്ന നായകളുടെ ഉടമസ്ഥർക്ക് ഇനി കർശന ശിക്ഷ ലഭിക്കും . പുതുക്കിയ നിയമപ്രകാരം ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായ നായ ഉടമകൾക്ക് പരിധിയില്ലാത്ത പരമാവധി പിഴ ശിക്ഷ ലഭിക്കാം. കൂടാതെ അപകടകാരികളായ നായകളെ പോലീസ് പിടിച്ചെടുക്കാനും, ഡി.എൻ.എ പരിശോധനകൾ നടത്താനും അധികാരം നൽകുന്നുണ്ട്. പഴയ ലൈവ്സ്റ്റോക്ക് നിയമത്തിൽ ഉണ്ടായിരുന്ന പരിമിതികൾ മാറ്റിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.

2025-ൽ ഏകദേശം 2 മില്യൺ പൗണ്ട് മൂല്യമുള്ള കന്നുകാലികൾ നായ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുണ്ട് സൂചിപ്പിക്കുന്നത് . ഒരൊറ്റ സംഭവത്തിൽ 35-ഓളം ആടുകളും കുഞ്ഞാടുകളും നഷ്ടപ്പെട്ടതായി സോമർസെറ്റിലെ ഒരു കർഷകനായ ജോഷ്വ ഗേ പറഞ്ഞു.

പുതിയ നിയമപ്രകാരം റോഡുകളിലും പൊതുപാതകളിലും സംഭവിക്കുന്ന ഇത്തരം ആക്രമണങ്ങളുടെ പേരിൽ കേസെടുക്കാൻ കഴിയും . കൂടാതെ പുതിയ ചില വിഭാഗങ്ങളും സംരക്ഷിത കന്നുകാലികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള നായ ഉടമകൾക്കും ചില സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. കന്നുകാലികൾ ഉള്ളിടങ്ങളിൽ നായയെ എപ്പോഴും തുടലിലോ ബെൽറ്റിൽ പിടിച്ച് നിർത്തുന്നതാണ് ഏറ്റവും സുരക്ഷിതമെന്നതാണ് പൊതുവായ നിർദ്ദേശം.











Leave a Reply