കുതിരകളേയും കഴുതകളേയുമൊക്കെ അണിനിരത്തി വിവാഹം ആഘോഷമാക്കുന്നത് സര്‍വ സാധാരണമാണ്. തങ്ങളുടെ വിവാഹം വ്യത്യസ്തമാകണമെന്ന് തീരുമാനിച്ച് പല തരത്തിലുളള പരീക്ഷണങ്ങളും നടത്താറുണ്ട്. എന്നാല്‍ വിവാഹത്തിന് വ്യത്യസ്തത കൊണ്ടു വരാനുളള ശ്രമത്തിനിടയില്‍ അവതാളത്തില്‍ ആയിരിക്കുകയാണ് ദമ്പതികള്‍.
വിവാഹം നടന്നത് അങ്ങ് സ്പെയിനിലാണ്. എല്‍പാമര്‍ എന്ന സ്പാനിഷ് ബീച്ച് നഗരത്തിലാണ് സംഭവം. വിവാഹം കളറാക്കാനായി ദമ്പതികള്‍ ഒരു തീം ഉണ്ടാക്കുകയായിരുന്നു. തങ്ങളുടെ വിവാഹത്തിന് സഫാരി തീം ആണ് ഇവര്‍ നിശ്ചയിച്ചത്. ഇതിനായി പല മൃഗങ്ങളേയും വിവാഹ വേദിക്ക് ചുറ്റും അണിനിരത്തി.
വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്ക് ഒരു കാട്ടില്‍ എത്തിയത് പോലെയുളള പ്രതീതി ഉണ്ടാക്കാനായിരുന്നു ഇത്. എന്നാല്‍ സഫാരിയില്‍ കഴുതകളെ പിടിച്ച് സീബ്രയാക്കിയതാണ് വിവാദമയാത്. കഴുതകളുടെ ദേഹത്ത് കറുപ്പും വെളുപ്പും പെയിന്റ് അടിച്ചാണ് സീബ്രകളെ പോലെയാക്കി വിവാഹ വേദിക്ക് സമീപം മേയാന്‍ വിട്ടത്.
വിവാഹത്തിന് എത്തിയ ഒരാള്‍ കഴുതകളുടെ ചിത്രം സോഷ്യൽ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ വിവാദത്തിന് തിരികൊളുത്തി. മൃഗങ്ങളോട് ക്രൂരത കാട്ടുകയാണ് ദമ്പതികള്‍ ചെയ്തതെന്ന് ആക്ഷേപം ഉയര്‍ന്നു. സംഭവം മൃഗസംരക്ഷണ വകുപ്പിന്റേയും സന്നദ്ധ സംഘടനകളുടേയും ശ്രദ്ധയിലും പെട്ടു. അഗ്രികള്‍ച്ചറല്‍ ആന്റ് കൊമേഴ്സ്യല്‍ ഓഫീസും സ്പെയിനിലെ ദേശീയ പ്രകൃതി സംരക്ഷണ വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടു. ദമ്പതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave a Reply