ഫേസ്ബുക്ക് തട്ടിപ്പുകൾക്ക് ഇരയാകാതെ സുരക്ഷിതരായിരിക്കുവാൻ മുന്നറിയിപ്പ് നൽകി കേരള പോലീസ്. രാജ്യത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പെണ്കെണിയിൽപ്പെടാതെ സുരക്ഷിതരായിരിക്കുവാൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്.
നമ്മളെ തേടിയെത്തുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് ജീവിതം തന്നെ പകരമായി നൽകേണ്ടി വരുമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു. ഇവരുടെ വലയിലാകുന്നവരുടെ വീഡിയോ റിക്കാർഡ് ചെയ്തതിന് ശേഷം പണം നൽകണമെന്നും ഇല്ലെങ്കിൽ അത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുമെന്നും കുറിപ്പിൽ പറയുന്നു.
ഇവരുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തത് കൊണ്ടോ സ്വന്തം അക്കൗണ്ട് കളഞ്ഞത് കൊണ്ടോ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടില്ലെന്നും പോലീസ് കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു. ഫിലിപ്പെൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവമെന്ന് സൂചന നൽകിയാണ് ഫേസ്ബുക്ക് പേജ് അവസാനിപ്പിക്കുന്നത്.
ഇത്തരം ചതിയിൽ പെടാൻ സാധ്യത ഉള്ളവർക്ക് വേണ്ടി മാത്രമുള്ള പോസ്റ്റ്
ഇതും ഒരു തട്ടിപ്പ് രീതിയാണ്. കെണിയിൽ പെടാതിരിക്കുക
നമ്മളെ തേടിയെത്തുന്ന ഒരു പെൺകുട്ടിയുടെ ഫ്രണ്ട് റിക്വസ്റ്റിലൂടെ ആയിരിക്കും ഈ തട്ടിപ്പിൻ്റെ തുടക്കം. സൗഹൃദം ഊട്ടിയുറപ്പിച്ച ശേഷം അവർ തന്നെ നമ്മളെ വീഡിയോ കാളിനു ക്ഷണിക്കും. വലയിലാകുന്നവരുടെ വീഡിയോ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കും എന്നതാകും ഭീഷണി. ഭീഷണി മാത്രമല്ല, അയച്ചു കൊടുക്കുകയും ചെയ്യും കേട്ടോ.. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണവിവരങ്ങൾ നേരത്തെതന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും . അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം. സൂക്ഷിക്കുക.. കെണിയിൽ ചെന്ന് ചാടാതിരിക്കുക.
Leave a Reply