ന്യൂസ് ഡെസ്ക്, മലയാളം യുകെ
റോഡപകടങ്ങളെ കുറിച്ച് പുതിയൊരു കാഴ്ചപ്പാട് സമ്മാനിച്ച് മുൻ ഡിറ്റക്റ്റീവ്. സറേ പോലീസിലെ ഒരു മുൻ ഡിറ്റക്ടീവ്, റെബേക്ക മേസൺ ഈ വേനൽക്കാലത്ത് ഒരു കാർ അപകടത്തിൽ ഉൾപ്പെട്ടിരുന്നു. 14 വർഷം സേനയിൽ സേവനമനുഷ്ഠിച്ച റെബേക്ക മേസൺ, നിരവധി അപകടങ്ങൾ കണ്ടിട്ടുണ്ടെങ്കിലും നേരിട്ട് അനുഭവിച്ചറിയുന്നത് ആദ്യമായിരുന്നു. എഴുപത് വയസ്സ് വരുന്ന സ്ത്രീ വാഹനമോടിക്കുന്നതിനിടെ ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് റെബേക്കയുടെ പാതയിലേക്ക് തിരിഞ്ഞപ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ റെബേക്കയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
അപകടം നടന്നതിന് ശേഷം താൻ എൻജിൻ ഓഫ് ചെയ്യാൻ മറന്ന് പോയതായി റെബേക്ക പറയുന്നു. ഇത് ഈ സാഹചര്യത്തിൽ എല്ലാവരും ചെയ്യേണ്ട ഒന്നാണെന്നും റെബേക്ക പറഞ്ഞു. അതുപോലെ തന്നെ എന്താണ് സംഭവിച്ചതെന്ന് സാക്ഷികൾ പറഞ്ഞ് കൊടുക്കേണ്ടതിൻെറ ആവശ്യകതയും റെബേക്ക പറഞ്ഞു. തന്റെ അനുഭവത്തിൽ നിന്ന്, അപകടത്തിൽപ്പെടുന്ന ഏതൊരാളും ചെയ്യേണ്ട അഞ്ച് പ്രധാന പാഠങ്ങൾ റെബേക്ക പങ്കുവച്ചു.
ഒന്നാമതായി സംഭവസ്ഥലത്ത് വച്ച് നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ശ്രദ്ധിക്കണമെന്ന് റെബേക്ക പറയുന്നു. ഇവിടെ നമ്മൾ സഹജമായി പോലും ക്ഷമാപണം നടത്തുന്നത് ചിലപ്പോൾ കുറ്റസമ്മതമായി കണക്കാക്കാം. രണ്ടാമതായി, അപകടത്തിന് സാക്ഷ്യം വഹിച്ചവരോട് സംസാരിക്കേണ്ടതിൻെറ ആവശ്യകതയാണ് റെബേക്ക ചൂണ്ടിക്കാട്ടിയത്. അപകടത്തെ കുറിച്ച് തനിക്കും മറുവശത്ത് കൂടെ വന്നയാൾക്കും ഓർമ്മയില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിനും ഉത്തരവാദിത്തം തെളിയിക്കുന്നതിനും സാക്ഷി മൊഴികൾ നിർണ്ണായകമാണ്. മൂന്നാമതായി, വാഹന കേടുപാടുകളോടൊപ്പം റോഡിന്റെ അവസ്ഥ, അടയാളങ്ങൾ, എന്നിവയുൾപ്പെടെ ചുറ്റുപാടുകൾ അടങ്ങുന്ന ഫോട്ടോകൾ എടുക്കാൻ റെബേക്ക പറയുന്നു. ഇതിന് പുറമേ അപകടം നടന്ന സ്ഥലം, സമയം, തീയതി, കാറിന്റെ വിശദാംശങ്ങൾ, പരിക്കുകൾ തുടങ്ങിയ വിവരങ്ങൾ അടങ്ങിയ കുറിപ്പുകൾ സൂക്ഷിക്കണം. അവസാനമായി, ഇൻഷുറൻസ് കമ്പനികളെയും പോലീസിനെയും സഹായിക്കാനും തെറ്റായ ക്ലെയിമുകളിൽ നിന്ന് സംരക്ഷണം നൽകാനും കഴിയുന്ന വ്യക്തവും സമയബന്ധിതവുമായ ദൃശ്യങ്ങൾ നൽകുന്ന ഡാഷ്‌ക്യാമുകൾ ഉപയോഗിക്കാനും റെബേക്ക പറയുന്നു.
Leave a Reply