ബാബു ജോസഫ്

ബര്‍മിങ്ഹാം: ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ഡോര്‍ ഓഫ് ഗ്രേയ്സ്’ നാളെ ബിര്‍മിങ്ഹാമില്‍ നടക്കും. കാലഘട്ടത്തിന്റെ മുന്നേറ്റത്തെ സൂഷ്മമായി നിരീക്ഷിച്ചുകൊണ്ട് വിവിധ മാനുഷികതലങ്ങള്‍ക്കനുയോജ്യമായ ശുശ്രൂഷകളുമായി, വിവിധ ഭാഷാ ദേശക്കാര്‍ക്കിടയില്‍ ശക്തമായ ദൈവികോപകരണമായി പ്രവര്‍ത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും അഭിഷേകാഗ്‌നി മിനിസ്ട്രീസ് സെഹിയോന്‍ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്ക്കായി എല്ലാ നാലാം ശനിയാഴ്ചകളിലും നടത്തുന്ന പ്രത്യേക ബൈബിള്‍ കണ്‍വെന്‍ഷന്‍ ‘ഡോര്‍ ഓഫ് ഗ്രേയ്സ് ‘രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകിട്ട് 5ന് സമാപിക്കും. റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും കണ്‍വെന്‍ഷന്‍ നയിക്കും.

യൂറോപ്യന്‍ നവസുവിശേഷവത്കരണരംഗത്ത് സുപ്രധാന മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്സിലേക്കു അനേകം യുവതീയുവാക്കള്‍ കടന്നുവരുന്നു.
ആത്മീയതയുടെ അനുഗ്രഹവഴിയെ സഞ്ചരിക്കാന്‍ യുവജനതയെ പ്രാപ്തമാക്കുന്ന, ഏറെ അനുഗ്രഹദായകമായ ഈ ബൈബിള്‍ കണ്‍വെന്‍ഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ മിനിസ്ട്രിയും മുഴുവന്‍ യുവജനങ്ങളെയും യേശുനാമത്തില്‍ ക്ഷണിക്കുന്നു.

സെഹിയോന്‍ യൂറോപ്പ് നാലാം ശനിയാഴ്ച്ച യുവജന ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡോര്‍ ഓഫ് ഗ്രേയ്സിനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

 

അഡ്രസ്സ്

ST JERARD’S CATHOLIC CHURCH
CASTLE VALE
BIRMINGHAM
B35 6 JT.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജസ്റ്റിന്‍ 07990623054
വലെങ്ക 07404082325.