അപ്പച്ചൻ കണ്ണഞ്ചിറ
ഹാറ്റ്‌ഫീൽഡ്: വാറ്റ് ഫോർഡിലെ പ്രമുഖ കായിക കൂട്ടായ്മ്മയായ ‘ഗോ റോറിങ് സ്പോർട്സ് ക്ലബ്ബ്’ സംഘടിപ്പിക്കുന്ന ഓൾ യു കെ ഓപ്പൺ ഡബിൾസ് ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഹാറ്റ്‌ഫീൽഡിൽ വെച്ച് മാർച്ച് 29 ന് ശനിയാഴ്ച നടത്തപ്പെടും. വിജയികൾക്ക് ആകർഷകമായ കാഷ് പ്രൈസും, ട്രോഫിയും സമ്മാനിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ മുൻകൂട്ടി റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. ഫീസ് ബാധകമാണ്.
ടൂർണമെന്റ് ഗ്രേഡ് ഫെതർ ഷട്ടിൽ ഉപയോഗിച്ച് നടത്തുന്ന മത്സരത്തിൽ, ഇംഗ്ലണ്ട് ദേശീയ ബാഡ്മിന്റൺ തലത്തിൽ, എ,ബി,സി ലെവൽ കാറ്റഗറിയിലുള്ള കളിക്കാരെ പങ്കു ചേരുവാൻ അനുവദിക്കുന്നതല്ല.
ഒന്നാം സമ്മാനം 301 പൗണ്ടും ട്രോഫിയും, രണ്ടാം സമ്മാനം 151 പൗണ്ടും ട്രോഫിയും, മൂന്നാം സമ്മാനം 51 പൗണ്ടും ട്രോഫിയും, നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് ട്രോഫിയും സമ്മാനിക്കുന്നതാണ്.
ഹാറ്റ്‌ഫീൽഡ് ബിസിനെസ്സ് പാർക്കിലെ, ഹേർട്ഫോർഡ്ഷയർ സ്പോർട്സ് വില്ലേജിൽ വെച്ചാവും മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക്:
Binu : 07737127743
Johnson:07446815065
Mat : 07475686408
Tournament Venue:
Hertfordshire Sports Village,
De Havilland Campus,
Hatfield Business Park, AL10 9ED
Leave a Reply