ഡോക്ടർ എ. സി. രാജീവ്‌ കുമാർ

ശുഷ്ക ഫലങ്ങൾ ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. അമിത വണ്ണം, അമിത ഭാരം കൊഴുപ്പ് കൂടുക ഒക്കെ ആരോഗ്യ പ്രശനം ആയി മാറിയപ്പോൾ ആഹാര രീതിയിലും മാറ്റം ഉൾക്കൊള്ളാൻ പലരും ഡ്രൈ ഫ്രൂട്സ് ആണ് ഇഷ്ടപ്പെടുക.

ബദാം,കശുവണ്ടി,വാൾനട്ട് കിസ്മസ്, ഡെറ്റ്സ്, പിസ്റ്റാ ഫിഗ്, പ്രൂൺസ് എന്നിവ യാണ് കൂടുതൽ ലഭ്യമായവ. പീസ്ത ഏറെ ഹൃദ്യമായ ഒന്നായി കരുതാം. ഹൃദയ ആരോഗ്യ സൗഹൃദമായത്. അതിയായ രക്തസമ്മർദം രക്തത്തിലെ കൊഴുപ്പിന്റെ അളവ് രക്തക്കുഴലുകളിൽ കൊഴുപ്പ് തടസ്സം സൃഷ്ടിക്കുന്നത് ഒക്കെ കുറയ്ക്കാൻ സഹായകമായ നൈട്രിക് ഓക്സയ്ഡ് വാദ്ധിപ്പിക്കുന്ന അർജിനിൻ വസ്തു പിസ്തയിൽ ഉണ്ട് എന്നതാണ് ഇതിന് കാരണമായി കാണുന്നത്.

ഫയ്ടോസ്റ്ററോൾ എന്ന വസ്തുവുള്ളതിനാൽ കൊഴുപ്പിന്റെ വിഘടനം അഗീരണം എന്നിവക്ക് ഇടയാകുന്നതിനാൽ മസ്തിഷ്ക ആരോഗ്യത്തിനും ഉത്തമമാകും. ആരോഗ്യ ദായകമായ കൊഴുപ്പ്, മാംസ്യം, അന്നജം, കരോട്ടീൻ വിറ്റാമിൻ ഈ വിറ്റാമിൻ കെ,അർജിനിൻ,ഫോളിക് ആസിഡ്,പൊട്ടാസ്യം, കാൽസ്യം,സോഡിയം, മഗ്‌നേഷ്യം, സിങ്ക് അയൺ എന്നിങ്ങനെ ഉള്ള അവശ്യം ധാതു ലവണങ്ങളും ഉള്ളത് പിസ്ത ഏറ്റവും ഉത്തമ ശുഷ്‌ക ഫലം ആയി കരുതാൻ ഇടയ്ക്കുന്നു.

ഡോക്ടർ എ. സി. രാജീവ്‌ കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ്‌ കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്.   മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് .   ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.

രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154