സന്ദർലാൻഡ്: ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും മലയാളികളെ തേടി മരണം എത്തിയിരിക്കുന്നു. സുന്ദർലാൻഡിൽ താമസിക്കുന്ന ഡോക്ടറെ മരണം കീഴ്പ്പെടുത്തിയ വളരെ സങ്കടകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി കുറഞ്ഞു നിന്ന മരണസംഖ്യ ഇന്ന് വീണ്ടും ഉയർന്നിരുന്നു. എന്തായാലും യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം ദുഃഖകരമായ വാർത്തയാണ് സന്ദർലാണ്ടിൽ സേവനം അനുഷ്ഠിച്ചിരുന്ന ഡോക്ടർ പൂർണ്ണിമ നായരുടെ ഇന്നുണ്ടായ മരണം. സന്ദര്‍ലാന്‍ഡ് സര്‍ജറിയില്‍ ജിപി ആയി വര്‍ക്ക് ചെയ്യുകയായിരുന്നു ഡോ. പൂര്‍ണ്ണിമ.

കൊറോണ ബാധിച്ചു ചികിത്സയിൽ ഇരുന്ന പൂർണ്ണിമ ഒരാഴ്ച്ചയായി വെന്റിലേറ്ററിൽ ആയിരുന്നു. എന്നാൽ  ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. പൂർണ്ണിമയുടെ ഭർത്താവായ ഡോക്ടർ ബാലാപുരി സന്ദർലാൻഡ് റോയൽ ആശുപത്രിയിലെ സീനിയർ സർജൻ ആണ്. ഏകമകന്‍ വരുണ്‍ ലണ്ടനില്‍ ആണ് ജോലി ചെയ്യുന്നത്. യുകെയിലേക്ക് വരുന്നതിന് മുന്‍പ് ഡല്‍ഹിയില്‍ ആയിരുന്നു ഡോ. പൂര്‍ണ്ണിമയും കുടുംബവും താമസിച്ചിരുന്നത്. സന്ദര്‍ലാന്‍ഡ് മലയാളി അസോസ്സിയേഷന്‍ പ്രവര്‍ത്തനങ്ങളിലും മറ്റും ഇവര്‍ സജീവ സാന്നിദ്ധ്യമായിരുന്നു.

കൂടുതൽ വിവരങ്ങൾ പിന്നീട് അപ്ഡേറ്റ് ചെയ്യുന്നതാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡോക്ടർ പൂർണ്ണിമയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ദുഃഖാർത്തരായ ബന്ധുമിത്രാദികളെ അറിയിക്കുന്നു.