മുൻമന്ത്രിയും തൊടുപുഴ എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ പി.ജെ ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു. 77 വയസ്സായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. രോഗബാധിതയായി ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറായിരുന്നു. പുറപ്പുഴ പ്രൈമറി ഹെൽത്ത് സെൻറററായി ഡോ. ശാന്ത എത്തിയതോടെയാണ് ജോസഫിന്റെ ജീവിതത്തിലേക്കും കടന്നുവന്നത് . 1971 സെപ്റ്റംബർ 15 നായിരുന്നു ഇവരുടെ വിവാഹം.
മക്കൾ : അപു (കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം ),യമുന, ആൻറണി, പരേതനായ ജോമോൻ . മരുമക്കൾ : അനു , ഡോ. ജോ, ഉഷ,
Leave a Reply