ബര്‍മിംഗ്ഹാമിന് സമീപം ലോറി തല കീഴായി മറിഞ്ഞ് അപകടമുണ്ടായതിനെ തുടര്‍ന്ന് എം5 താത്കാലികമായി ക്ലോസ് ചെയ്തു. ഇരു ദിശയിലേക്കും ഉള്ള ട്രാഫിക് അപകടത്തെ തുടര്‍ന്ന് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ജംഗ്ഷന്‍ 4ന് (ബ്രോംസ്ഗ്രോവ്) അടുത്തായാണ് അപകടം ഉണ്ടായിട്ടുള്ളത്. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് തുടങ്ങിയ എമര്‍ജന്‍സി സര്‍വീസുകള്‍ അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയിരുന്നു. ലോറി ഡ്രൈവറെ ബര്‍മിംഗ്ഹാം ക്വീന്‍ എലിസബത്ത് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ആണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവറെ വലിച്ച് പുറത്തെടുക്കുകയായിരുന്നു. മറ്റാര്‍ക്കും അപകടമുണ്ടയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Leave a Reply