സ്വന്തം ലേഖകൻ

ഈയാഴ്ചയാണ് ഉപേക്ഷിക്കപ്പെട്ട ചരക്കുകപ്പൽ അയർലൻഡിന്റെ കൺട്രി കോർക്ക് തീരത്ത് ശക്തമായ കാറ്റിനെ തുടർന്ന് അടിഞ്ഞത്. 80 മീറ്റർ(260അടി ) വലിപ്പമുള്ള ചരക്ക് കപ്പലായ എം വി ആൾട്ട ശക്തമായ ഡെന്നിസ് കൊടുങ്കാറ്റിനെ തുടർന്ന് ബാലി കോട്ടൻ എന്ന് ഗ്രാമത്തിന്റെ തീരത്തെ പാറക്കൂട്ടങ്ങളിൽ അടിഞ്ഞിരിക്കുന്നതിന്റെ ആകാശ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നിരിക്കുന്നത്.

ഐറിഷ് ലാൻഡ്സ്കേപ്പിൽ അടിഞ്ഞിരിക്കുന്ന തുരുമ്പുപിടിച്ച കപ്പലിന്റെ അനവധി ചിത്രങ്ങൾ ലഭിച്ചിട്ടുണ്ട്. 2018ൽ അറ്റ്ലാന്റിക് സമുദ്രത്തിലെ വടക്കുകിഴക്കൻ ബെർമുഡയിൽ ഉപേക്ഷിക്കപ്പെട്ട കപ്പൽ ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്. സെപ്റ്റംബർ 2018 യുഎസ് കോസ്റ്റ് ഗാർഡ് കപ്പലിന് ഉള്ളിലെ ക്രൂ മെമ്പേഴ്സിനെ രക്ഷപ്പെടുത്തിയിരുന്നത്. ഇത് മില്യണുകളിൽ ഒന്നാണെന്ന് ലൈഫ് ബോട്ട് ചീഫ് ആയ ജോൺ ടട്ടാൻ പറഞ്ഞു. ബാലി കോട്ടൺ റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷൻ പറയുന്നത് ഇത്രമേൽ ഉപേക്ഷിക്കപ്പെട്ട ഒരു കപ്പൽ കണ്ടിട്ടേ ഇല്ല എന്നാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1976 നിർമ്മിക്കപ്പെട്ട ആൾട്ടയ്ക്ക് ധാരാളം ഉടമസ്ഥരും പേരുകളും ഉണ്ടായിരുന്നു. 2018 സെപ്റ്റംബറിൽ ഗ്രീസിൽ നിന്ന് ഹെയ്ത്തിയി ലേക്ക് വരുന്ന വഴിക്കാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇന്ധനം നിലച്ച അവസ്ഥയിൽ 20 ദിവസത്തോളം വടക്കുകിഴക്കൻ ബർമുഡയിൽ ആയിരത്തി മുന്നൂറോളം മൈലുകൾ കപ്പൽ അലഞ്ഞുനടന്നു. രണ്ടു ദിവസത്തെ ഭക്ഷണം മാത്രം അവശേഷിക്കെ ആൾട്ടയിലെ ജീവനക്കാർക്ക് ഭക്ഷണം എയർ ഡ്രോപ്പ് ചെയ്തു. കപ്പലിന് നേരെ ചുഴലി അടുക്കുന്നത് കണ്ടിട്ട്, 10 ജീവനക്കാരെയും പ്യൂർട്ടോ റിക്കോയിലേക്ക് മാറ്റി. അന്നുമുതൽ കപ്പൽ ഉപേക്ഷിച്ച നിലയിലാണ്. അവസാനമായി സെപ്റ്റംബർ 2019 ബ്രിട്ടീഷ് റോയൽ നേവി കപ്പലാണ് അറ്റ്ലാന്റിക് സമുദ്രത്തിന്റെ നടുക്ക് വച്ച് ഇതിനെ കണ്ടത്.

ചൊവ്വാഴ്ചയോടു കൂടി കപ്പൽ പരിശോധന ആരംഭിച്ചു. കപ്പലിൽ നിന്നും മാലിന്യം ഒന്നും പുറത്തേക്ക് ഒഴുകിയിട്ടില്ല എന്ന് കപ്പൽ പരിശോധിച്ച പരിസ്ഥിതി ശാസ്ത്രജ്ഞന്മാർ സാക്ഷ്യപ്പെടുത്തുന്നു. ഇനി കപ്പലിനെ എന്താണ് സംഭവിക്കുക എന്ന് കോർക്ക് കൺട്രി കൗൺസിലിലെ ഐറിഷ് കോസ്റ്റ് ഗാർഡ് ആയിരിക്കും തീരുമാനിക്കുക. കപ്പലിനെ ഉടമസ്ഥത ഏറ്റെടുത്തുകൊണ്ട് ഒരു വ്യക്തി രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ പരിശോധനകൾ നടന്നുവരികയാണ്.

ഡെന്നിസ് കൊടുങ്കാറ്റ് ആയിരക്കണക്കിന് വീടുകളെയും , കൃഷിയിടങ്ങളെയും , ബിസിനസ് സ്ഥാപനങ്ങളെയും ബാധിച്ചിരിക്കുകയാണ്. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ ഇപ്പോൾ വൈദ്യുതി ഇല്ല. യുകെയിൽ ഏകദേശം 1400 ഓളം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും പ്രളയം കാരണം നാശനഷ്ടങ്ങളുണ്ടായി.