ലണ്ടൻ: മാഞ്ചസ്റ്റർ എയർ പോർട്ടിൽ നിന്ന് അനധികൃത പാർക്കിംഗ് നടത്തിയ ഡ്രൈവറെ പോലീസ് പിടികൂടി. പാർക്കിംഗ് ഫീ ഒഴിവാക്കാനുള്ള ശ്രമത്തിനിടയിലാണ്
നടപടി എന്നാണ് പുറത്ത് വരുന്ന വിവരം. മെയ്‌ 2 ചൊവ്വാഴ്ച കാറിന്റെ ചിത്രം പോലീസ് പുറത്ത് വിട്ടിരുന്നു. അതേസമയം, പിഴ ഒഴിവാക്കാൻ ലഭ്യമായ നിയുക്ത പാർക്കിംഗ് ഓപ്ഷനുകൾ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. എയർപോർട്ടിലൂടെ വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ടെന്നും അവ കൃത്യമായി പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വിമാനത്താവളത്തിലെ കാർ പാർക്കിംഗ് ചെലവ് ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളെയും  കുടുംബാംഗങ്ങളെയും കയറ്റാനും ഇറക്കാനും സമീപത്തുള്ള എം 56 ന്റെ ഹാർഡ് ഷോൾഡർ ഉപയോഗിക്കുന്നതിനാൽ  മുൻപും നിരവധി ഡ്രൈവർമാരെ പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഒരു ദിവസം മാത്രം മൂന്നിലധികം ഡ്രൈവർമാർക്കാണ് പിഴ ചുമത്തിയത്. നിലവിൽ എയർപോർട്ടിലേക്ക് ഓട്ടം വരുന്ന ഡ്രൈവർമാർ നിശ്ചിത സ്ഥലത്ത് തന്നെ കാർ പാർക്ക്‌ ചെയ്യാൻ ശ്രദ്ധിചില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി .

എല്ലാ യാത്രക്കാർക്കും ജെറ്റ് പാർക്ക്സ് 1-ൽ സ്ഥിതി ചെയ്യുന്ന സൗജന്യ ഡ്രോപ്പ് ഓഫ് ഏരിയ ഉപയോഗിക്കാനാകും.
അല്ലെങ്കിൽ, ആളുകൾക്ക് ടെർമിനലുകൾക്കും ട്രെയിൻ സ്‌റ്റേഷനും പുറത്ത് നേരിട്ട് ഇറക്കിവിടുന്നതിന് അഞ്ച് മിനിറ്റിന് £5 അല്ലെങ്കിൽ പത്ത് മിനിറ്റിന് £6 എന്ന നിരക്കിൽ പണം കൊടുത്ത് ഉപയോഗിക്കാം. പിക്ക് അപ്പ് ചെയ്യുന്നതിനായി , ഓരോ ടെർമിനലുകളിലും കാർ പാർക്ക് ചെയ്യുന്ന സ്ഥലത്ത് ഡ്രൈവർമാർക്ക് പിക്ക് അപ്പ് സോണിൽ പാർക്ക് ചെയ്യാം. പാർക്കിംഗ് ഫീ ഒഴിവാക്കാനായി മലയാളികൾ ഉൾപ്പെടെയുള്ള ആളുകൾ അനധികൃത പാർക്കിംഗ് സ്‌ഥലങ്ങൾ ഉപയോഗിക്കാറുണ്ട് . പലർക്കും ഇത് മൂലം പലപ്പോഴും ഭീമമായ തുക പിഴ കിട്ടാറുമുണ്ട് . അതിനാൽ തന്നെ നിയമം അനുസരിച്ച് പാർക്കിംഗ് കേന്ദ്രങ്ങളിൽ മാത്രം വാഹനം പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.