ലണ്ടന്‍: സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ അവ ലഭിക്കണമെങ്കില്‍ ഈ പ്രദേശങ്ങളില്‍ പോയാല്‍ മതിയാകും. അതിനായി ഒരല്‍പം തെരയണമെന്നു മാത്രം. ബ്രിട്ടനിലെ ടോപ് സെല്ലിംഗ് മോഡലുകള്‍ പോക്കറ്റിന് ഒതുങ്ങുന്ന വിലയ്ക്ക് സ്വന്തമാക്കാന്‍ കഴിയുന്ന പ്രദേശങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുകയാണ് പുതിയ ഒരു വിശകലനത്തിലൂടെ. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ക്ക് ഏറ്റവും വിലയുള്ള പ്രദേശങ്ങളും ഈ പട്ടികയില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

ഒരു സെക്കന്‍ഡ് ഹാന്‍ഡ് 66 പ്ലേറ്റ് ബിഎംഡബ്ല്യു 3 സീരിസ് എം സ്‌പോര്‍ട് 2.0വിന് ഏറ്റവും കൂടിയ വില നോര്‍വിച്ചിലാണ് രേഖപ്പെടുത്തിയത്. 23,911 പൗണ്ട് ആണ് ഇവിടുത്തെ വില. അതേസമയം ബേണ്‍ലിയില്‍ ഇതേ മോഡല്‍ 19,599 പൗണ്ടിന് ലഭിക്കും. 4312 പൗണ്ടിന്റെ കുറവ്! മോഡലുകളില്‍ വിലപേശി വാങ്ങാനും ഈ പട്ടിക ഉപകരിക്കു. കാര്‍ പ്രൈസസ് വെബ്‌സൈറ്റ് ആയ ഓട്ടോ ട്രേഡര്‍ ആണ് യുകെയിലെ എല്ലാ പ്രദേശങ്ങളിലെയും കാര്‍ വില പുറത്തു വിട്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

66 പ്ലേറ്റ് റെനോ കാഡ്ജര്‍ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ലെ ഓള്‍ഡ്ബറിയില്‍ 14,699 പൗണ്ടിന് ലഭിക്കുമ്പോള്‍ കെന്റിലെ ഓപ്രിംഗ്ടണില്‍ 16,495 പൗണ്ട് ആണ് വില. 1800 പൗണ്ട് അധികം നല്‍കേണ്ടി വരുന്നു. നിസാന്‍ ജ്യൂക്ക് ലെസ്റ്ററില്‍ 7900 പൗണ്ടിന് ലഭിക്കുമ്പോള്‍ എക്‌സെറ്ററില്‍ 900 പൗണ്ട് അധികമാണ് വില. ഓരോ പ്രദേശങ്ങള്‍ക്കും ഇണങ്ങിയ മോഡലാണോ എന്നതനുസരിച്ചാണ് കാറുകളുടെ വില വ്യത്യാസപ്പെടുന്നതെന്ന് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. ഓരോ പ്രദേശത്തും മോഡലുകളുടെ ലഭ്യതയും നിര്‍ണ്ണായകമാണ്.