ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ചുവന്ന ‘എക്സ്’ അടയാളപ്പെടുത്തിയിരിക്കുന്ന പാതയിലൂടെ വാഹനമോടിച്ചാൽ ഇനി പിടിവീഴും. പ്രവേശനം നിരോധിച്ച വഴിയിലൂടെ വാഹനമോടിക്കുന്നവരെ പിടികൂടാൻ ഓട്ടോമാറ്റിക് മോട്ടോർവേ ക്യാമറകൾക്ക് കഴിയുമെന്ന് ഹൈവേസ് ഇംഗ്ലണ്ട് സ്ഥിരീകരിച്ചു. രാജ്യമെമ്പാടുമുള്ള മോട്ടോർവേകളിൽ ‘എക്സ്'(X) അടയാളപ്പെടുത്തിയ പാതകളിൽ വാഹനം ഓടിക്കുന്നവരെ തിരിച്ചറിയാനാണ് പുതിയ ഓട്ടോമാറ്റിക് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. റെഡ് എക്സ് ലെയിനിൽ ഡ്രൈവ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും മോട്ടോർവേ ക്യാമറകൾക്ക് ഇപ്പോൾ നിയമം ലംഘിക്കുന്ന ഡ്രൈവർമാരെ സ്വയമേ കണ്ടെത്താനാകുമെന്നും അധികൃതർ അറിയിച്ചു. പിടിക്കപ്പെട്ടാൽ 100 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ഒപ്പം ലൈസൻസിൽ മൂന്ന് പോയിന്റുകളും നേരിടേണ്ടിവരും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ പുതിയ നിയമത്തിൽ ഡ്രൈവർമാർ അസന്തുഷ്ടരാണ്. ഇത്തരം നിയന്ത്രണങ്ങൾ വാഹനമോടിക്കുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അവർ പ്രതികരിച്ചു. റോഡ് പണിയില്ലാത്തപ്പോൾ മോട്ടോർവേയിൽ അസംബന്ധ ചിഹ്നങ്ങൾ സ്ഥാപിക്കുന്നത് ആദ്യം അവസാനിപ്പിക്കണമെന്ന് അവർ കൂട്ടിച്ചേർത്തു. എന്നിരുന്നാലും നിയമങ്ങൾ കർശനമാകുന്നതോടെ അപകടങ്ങൾ കുറയുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. ഇത്തരം മോട്ടോർവേ ക്യാമറകളിലൂടെ അശ്രദ്ധമായ ഡ്രൈവിംഗിന് ഒരുപരിധി വരെ തടയിടാൻ കഴിയും.