ലണ്ടന്‍: ദിവസവും രണ്ട് മണിക്കൂര്‍ വീതം വാഹനം ഓടിക്കുന്നത് ബുദ്ധിശക്തിയെ ബാധിക്കുമെന്ന് പഠനം. ഏറെ നേരം ഒരേ ജോലിയില്‍ തന്നെ വ്യാപൃതരായിരിക്കുന്നവരുടെ മസ്തിഷ്‌കത്തേക്കുറിച്ച് പഠനം നടത്തിയപ്പോളാണ് എല്ലാ ദിവസവും ദീര്‍ഘദൂരം ഡ്രൈവ് ചെയ്യുന്ന ബ്രിട്ടീഷുകാരുടെ ഐക്യു സ്‌കോറുകള്‍ കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ദിവസവും രണ്ടു മുതല്‍ മൂന്ന് മണിക്കൂറുകള്‍ വരെ തുടര്‍ച്ചയായി വാഹനനമോടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതല്ലെന്ന് നേരത്തേതന്നെ അറിയാം. എന്നാല്‍ ഈ ശീലം നിങ്ങളുടെ തലേേച്ചാറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു എന്നാണ് പുതിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നതെന്ന് ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ എപ്പിഡെമോളജിസ്റ്റായ കിഷന്‍ ബക്രാനിയ പറഞ്ഞു.

ദീര്‍ഘദൂര ഡ്രൈവുകളില്‍ മണിക്കൂറുകളോളം മനസിന്റെ പ്രവര്‍ത്തനം കുറയുന്നതാണ് ഇതിനു കാരണമായി വിശദീകരിക്കപ്പെടുന്നത്. 37നും 73നുമിടയില്‍ പ്രായമുള്ള 5 ലക്ഷം ബ്രിട്ടീഷുകാരില്‍ 5 വര്‍ഷം നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. ഇവരുടെ ജീവിതശൈലിയാണ് പ്രധാനമായും പഠനവിധേയമാക്കിയത്. ഇന്റലിജന്‍സ്, ഓര്‍മ്മ പരിശോധനകള്‍ക്കും ഇവരെ വിധേയരാക്കി. ദിവസവും മൂന്ന് മണിക്കൂറിലേറെ സമയം ടിവി കാണാന്‍ ചെലവഴിക്കുന്നവരിലും ഇതേ ഫലങ്ങളാണ് കാണാന്‍ കഴിഞ്ഞത്. പഠനത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് ശരാശരി മസ്തിഷ്‌ക ശേഷിയാണ് ഉണ്ടായിരുന്നതെങ്കില്‍ അടുത്ത അഞ്ച് വര്‍ഷത്തില്‍ അത് ശരാശരിയിലും താഴ്ന്നതായി കണ്ടെത്തി.

അഞ്ച് വര്‍ഷത്തില്‍ വിശേഷബുദ്ധിയില്‍ വന്‍ തകര്‍ച്ചയാണ് ഇത്തരക്കാര്‍ നേരിട്ടത്. മധ്യവയസ്‌കരിലും പ്രായമായവരിലും ഇതിന്റെ നിരക്ക് കൂടുതലാണെന്നും കണ്ടെത്തി. ഭക്ഷണശീലത്തിലെ പോരായ്മകള്‍, പുകവലി എന്നിവയും ബുദ്ധിശക്തിയെ ബാധിക്കുന്നുണ്ട്. അവയ്‌ക്കൊപ്പമാണ് ഇപ്പോള്‍ ദീര്‍ഘദൂര ഡ്രൈവിംഗും ചേര്‍ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ കമ്പ്യട്ടറുകള്‍ ഉപയോഗിത്തുന്നതും ഗെയിമുകള്‍ കളിക്കുന്നതും തലച്ചോറിന്റെ പ്രവര്‍ത്തനമ കുറയ്ക്കാത്തിനാല്‍ ദോഷകരമല്ലെന്നും പഠനം പറയുന്നു.