ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഈ വർഷം പ്രാബല്യത്തിൽ വരുന്ന പുതിയ ഡ്രൈവിംഗ് നിയമങ്ങൾ രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ഡ്രൈവർമാരെ ബാധിക്കും. പുതിയ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് ഇനി കനത്ത പിഴ ഈടാക്കുന്നതാണ്. ചില സന്ദർഭങ്ങളിൽ കാർ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് കരാർ റദ്ദാക്കാൻ വരെ കഴിയും. ഡ്രൈവർമാർ അറിഞ്ഞിരിക്കേണ്ട ഏഴ് പുതിയ നിയമങ്ങൾ ഇവയാണ്.

1. എംഒടി സർട്ടിഫിക്കറ്റ് വിപുലീകരണം അവസാനിപ്പിച്ചു.

റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാം പാലിക്കുന്ന വാഹനങ്ങൾക്ക് മാത്രമേ എംഒടി സർട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റ് കാലാവധി അറിഞ്ഞിരുന്ന് കൃത്യ സമയത്തത് പുതുക്കേണ്ടതുണ്ട്. സാധുവായ എംഒടി സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് 1000 പൗണ്ട് പിഴ ഈടാക്കും. ലോക്ക്ഡൗൺ മൂലം ഗാരേജുകൾ അടച്ചിട്ടതിനാൽ എംഒടി സർട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടിയിരുന്നു. മാർച്ച്‌ 31നും ജൂലൈ 31നും ഇടയിൽ സർട്ടിഫിക്കറ്റ് കാലാവധി അവസാനിക്കുന്നവർക്ക് ഈ ജനുവരി 31 വരെ പുതുക്കുന്നതിനുള്ള അവസരം നൽകിയിരുന്നു.

2. ബ്രെക്സിറ്റ്‌ മാറ്റങ്ങൾ

യുകെയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ അർത്ഥമാക്കുന്നത് ബ്രിട്ടീഷ് ഡ്രൈവർമാർക്ക് വിദേശ യാത്ര ചെയ്യുമ്പോൾ അന്താരാഷ്ട്ര ഡ്രൈവിംഗ് പെർമിറ്റ് ആവശ്യമില്ലെന്നാണ്. എന്നാൽ ചില രേഖകൾ ഇപ്പോഴും ആവശ്യമാണ്. നിങ്ങൾക്ക് സാധുവായ ഒരു പോളിസി ഉണ്ടെന്നതിന്റെ തെളിവായി കാർ ഇൻഷുറൻസ് ഗ്രീൻ കാർഡ് കയ്യിൽ കരുതേണ്ടതുണ്ട്.

3. ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം

ഡ്രൈവിംഗ് സമയത്ത് ഫോട്ടോകളോ വീഡിയോകളോ എടുക്കുന്നവർക്ക് കനത്ത പിഴ ചുമത്തും. പുതിയ നിയമങ്ങൾ അനുസരിച്ച്, ഏത് സാഹചര്യത്തിലും ഫോൺ ഉപയോഗിച്ചുകൊണ്ട് വാഹനമോടിക്കുന്നവർക്ക് 200 പൗണ്ട് പിഴയും ആറ് പെനാൽറ്റി പോയിന്റുകളും നൽകാം.

4. ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സാങ്കേതികവിദ്യ

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2021 സ്പ്രിംഗ് മുതൽ യുകെയിലെ പുതിയ കാറുകളിൽ ഓട്ടോമേറ്റഡ് ലെയ്ൻ കീപ്പിംഗ് സാങ്കേതികവിദ്യ ലഭ്യമാകുമെന്ന് ഗതാഗത വകുപ്പ് കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. കാറിന്റെ ചലനങ്ങളെ നിയന്ത്രിച്ച് റോഡിൽ സുരക്ഷിതമാക്കുന്ന പുതിയ സാങ്കേതിക വിദ്യയാണ് ഇത്.

5. പുതിയ ക്ലീൻ എയർ സോണുകൾ

ലണ്ടനിലെ ചെലവേറിയ യുലെസ് (അൾട്രാ-ലോ എമിഷൻ സോൺ) സംവിധാനം ഒക്ടോബർ മുതൽ ബാത്ത്, ബർമിംഗ്ഹാം നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഇതോടെ മലിനീകരണ വാഹനങ്ങൾ നിരത്തിലിറക്കുന്നവരിൽ നിന്ന് പ്രതിദിനം 8 പൗണ്ട് വരെ ഈടാക്കും.

6. ഗ്രീൻ നമ്പർ പ്ലേറ്റ്

ഇലക്ട്രിക്, സീറോ-എമിഷൻ വാഹനങ്ങളുടെ ഉടമകൾക്ക് ഇപ്പോൾ പുതിയ ഗ്രീൻ നമ്പർ പ്ലേറ്റുകൾ വാങ്ങാം. സമ്പൂർണ്ണ-ഇലക്ട്രിക് മോഡലുകളുടെ ഉടമകൾക്ക് വിലകുറഞ്ഞ പാർക്കിംഗ്, പ്രത്യേക സീറോ-എമിഷൻ സോണുകൾ തുടങ്ങിയ അനുകൂല്യങ്ങൾ സർക്കാർ നൽകിയേക്കും.

7. ഭാവിയിൽ നിയമമാറ്റം

2022 മുതൽ എല്ലാ പുതിയ കാറുകളിലും ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് ഉപകരണങ്ങൾ നിർബന്ധിതമാകും. ഈ പുതിയ സാങ്കേതികവിദ്യ ഡ്രൈവർമാർ വളരെ വേഗത്തിൽ പോകുകയാണെങ്കിൽ അവർക്ക് മുന്നറിയിപ്പ് നൽകും. കൂടാതെ വേഗപരിധി മറികടന്നു ഡ്രൈവ് ചെയ്യുന്നത് തുടരുകയാണെങ്കിൽ ഇടപെടുകയും ചെയ്യും. അതോടൊപ്പം നടപ്പാതകളിൽ വാഹനം പാർക്ക്‌ ചെയ്യുന്നവരിൽ നിന്ന് ഇനിമുതൽ 70 പൗണ്ട് പിഴ ഈടാക്കും.