ന്യൂഡല്‍ഹി: സ്വിമ്മിങ് പൂളിലേക്ക് വീണ വനിതാ സഹപ്രവര്‍ത്തകയെ രക്ഷിക്കുന്നതിനിടയില്‍ ട്രെയിനിയായ ഐഎഎസ് ഓഫീസര്‍ മുങ്ങിമരിച്ചു.
ഡല്‍ഹി ബേര്‍ സരായിയിലെ ഫോറിന്‍ ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്വിമ്മിങ് പൂളിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയാണ് സംഭവം. ഹരിയാണയിലെ സോനിപ്പത്ത് സ്വദേശിയായ ആശിഷ് ദഹിയയാണ് മരിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേയും റവന്യു സര്‍വീസിലേയും സുഹൃത്തുക്കള്‍ക്കൊപ്പം കൂട്ടായ്മയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആശിഷ്.
പാര്‍ട്ടി നടക്കുന്നതിനിടയില്‍ സ്വിമ്മിങ് പൂളില്‍ നീന്താന്‍ സുഹൃത്തുക്കള്‍ തീരുമാനിച്ചു. ഈ സമയം കരയില്‍ നില്‍ക്കുകയായിരുന്ന ഒരു വനിതാ ഓഫീസര്‍ അബദ്ധത്തില്‍ സ്വിമ്മിങ് പൂളിലേക്ക് വീണു. ഇവരെ രക്ഷിക്കാന്‍ ആശിഷും സുഹൃത്തുക്കളും ശ്രമിച്ചു. അവരെ രക്ഷിക്കുന്നതിനിടയിലാണ് ആശിഷ് മുങ്ങിപ്പോയതെന്നാണ് കൂടെയുള്ളവര്‍ പറയുന്നത്. വനിതാ ഓഫീസറെ രക്ഷിച്ചതിന് ശേഷമാണ് ആശിഷിനെ കാണാനില്ലെന്ന് ഒപ്പമുള്ളവര്‍ മനസ്സിലാക്കിയത്.
തുടര്‍ന്ന് അന്വേഷിക്കുമ്പോഴാണ് ഒഴുകുന്നനിലയില്‍ ആശിഷിനെ കാണുന്നത്. ഉടന്‍ കരയ്‌ക്കെടുത്ത് പ്രാഥമിക ചികിത്സനല്‍കിയ ശേഷം ഉടന്‍ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
ഹരിയാനയിലെ സോനെപത്ത് സ്വദേശിയാണ് ദഹ്യ. മരണത്തില്‍ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷ അന്വേഷണം വേണമെന്നും ദഹ്യയുടെ കുടുംബം ആവശ്യപ്പെട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി എടുത്തു. സിസിടിവി ദൃശ്യവും പരിശോധിച്ചു. മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് പറയാന്‍ കഴിയില്ല. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ വ്യക്തമാകൂവെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തെ ഐപിഎല്‍ ലഭിച്ച ദഹ്യ ഹിമാചല്‍ പ്രദേശ് ഡി.എസ്.പിയായിരുന്നു. ഐ.എസ് മോഹവുമായി വീണ്ടും പരീക്ഷയെഴുതിയ ദഹ്യ വിജയിക്കുകയും പിന്നീട് ഐഎഫ്എസ് തെരഞ്ഞെടുക്കുകയുമായിരുന്നു.
Leave a Reply