ബാര്‍ ഹോട്ടലിലെ പതിവുകാരനായ കുരങ്ങന്‍ കഴിച്ചത് കൂടിയപ്പോള്‍ അക്രമാസക്തനായി. പതിവായി ബാര്‍ ഹോട്ടലിലെത്തി ബാക്കി വരുന്ന മദ്യവും കഴിക്കുന്ന ശീലമുള്ള കുരങ്ങന്‍ ഇത്തവണ അക്രമാസക്തനാവുകയായിരുന്നു. കുടിച്ചത് കൂടിപ്പോയ കുരങ്ങന്‍ ബാറിലെത്തിയ നാല് പേരെ ആക്രമിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. കുരങ്ങന്‍ ബാറിലുണ്ടായിരുന്ന കുറച്ചു പേരെ വിരട്ടിയോടിക്കുകയും ചെയ്തു.
ബാറിലെ പതിവുകാര്‍ പഴവും മറ്റു ശീതള പാനീയങ്ങളും നല്‍കി അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുരങ്ങന്‍ അതിനൊന്നും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസും, അഗ്‌നിശമന സേനയും എത്തി വലയുപയോഗിച്ചാണ് കുരങ്ങനെ പിടികൂടിയത്. കുരങ്ങന് മദ്യം കൊടുത്തതിനെ തുടര്‍ന്ന് ബാറിനെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തു.
Leave a Reply