മദ്യപിച്ച് ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലാണ് സംഭവം. ചിന്നമങ്കോട് സ്വദേശിയായ 33 കാരനായ ധര്‍മ്മദുരൈയ്ക്കാണ് പൊള്ളലേറ്റത്. ഭാര്യ വഴക്കിട്ട് സ്വന്തം ഗ്രാമമായ റെഡ്ഡിപാളയത്തേക്ക് പോയതില്‍ ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയെ തിരികെ കൊണ്ടുവരാനായി ഭാര്യാസഹോദരന്മാര്‍ക്കെതിരെ പരാതി നല്‍കാന്‍ ധര്‍മ്മദുരൈ പലതവണ ആറമ്പാക്കം പോലീസിനെ സമീപിച്ചിരുന്നതായും വിവരം ഉണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മദ്യപിച്ച നിലയിലാണ് ധര്‍മ്മദുരൈ ഇന്നലെ പോലീസ് സ്റ്റേഷനിലെത്തിയതെന്നും ഇയാളോട് കാത്തിരിപ്പ് മുറിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പെട്ടന്ന് ഇയാള്‍ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങുകയും എതിര്‍വശത്തുള്ള ട്രാന്‍സ്ഫോര്‍മറില്‍ കയറുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പ്രദേശവാസികളും പോലീസും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ധര്‍മ്മദുരൈ ഹൈടെന്‍ഷന്‍ വയറില്‍ കടിച്ചതായി പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ധര്‍മ്മദുരൈയെ എളവൂര്‍ ആശുപത്രിയിലും തുടര്‍ന്ന് കില്‍പ്പോക്ക് സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.നിലവില്‍ ചികിത്സയില്‍ കഴിയുകയാണ് യുവാവ്