മദ്യലഹരിയിൽ വാഹനം ഓടിച്ചു അപകടം വരുത്തിയ ട്രാഫിക് എഎസ്ഐക്ക് സസ്പെൻഷൻ. ചങ്ങനാശേരി ട്രാഫിക് യൂണിറ്റിലെ എഎസ്ഐ വി. സുരേഷിനെ ആണ് ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

ട്രാഫിക് ഡ്യൂട്ടിയിൽ ആയിരുന്ന ഇദ്ദേഹം ബൈ പാസിൽ കഴിഞ്ഞ ദിവസം കാർ പിന്നോട്ട് എടുക്കുമ്പോൾ വിദ്യാർത്ഥികളുമായി വന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. മദ്യ ലഹരിയിലായിരുന്ന എഎസ്‌ഐ കേരളാകോൺഗ്രസ് നേതാവ് അഡ്വ: ബോബന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സുരേഷിനെ പെട്രോളിംഗ് സംഘം വൈദ്യപരിശോധനക്ക് വിധേയനാക്കി. മലയാളംയുകെ വാർത്തയെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വാർത്ത അതി വേഗം ജനങ്ങളിലേക്ക് എത്തിപ്പെട്ടത്