ദുബായ്: മറ്റൊാരാളുടെ ഇടുപ്പില്‍ അറിയാതെ പിടിച്ചതിന് ബ്രിട്ടീഷ് പൗരന് ദുബായില്‍ തടവ് ശിക്ഷ. മൂന്ന് മാസത്തെ ശിക്ഷയാണ് ബ്രിട്ടീഷ് വിനേദസഞ്ചാരിയായ ജാമി ഹാരോണിന് ലഭിച്ചത്. ഇയാളുടെ അഭിഭാഷകര്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. അപ്പീല്‍ പരിഗണിച്ച് ഇപ്പോള്‍ കസ്റ്റഡിയിലല്ലെങ്കിലും ഹാരോണിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ക്യാംപെയിന്‍ ഗ്രൂപ്പായ ഡീറ്റെയ്ന്‍ഡ് ഇന്‍ ദുബായ് അറിയിച്ചു. ദുബായിലെത്തിയ ഹാരോണിനെ ഒരു ബാറില്‍ വെച്ചുണ്ടായ അനുഭവമാണ് ജയിലിലെത്തിച്ചത്.

ബാറിനുള്ളില്‍ വെച്ച് തിരക്കേറിയ ഒരു ബാറില്‍ ഒരു ഡ്രിങ്കുമായി നടന്നപ്പോളായിരുന്നു സംഭവം. മദ്യം തന്റെ മേലോ മറ്റുള്ളവരുടെ മേലോ വീഴാതിരിക്കാന്‍ ഒരു കൈ ഗ്ലാസിനു മുന്നില്‍ നീട്ടിപ്പിടിച്ചുകൊണ്ടായിരുന്നു ഇയാള്‍ നടന്നത്. അതിനിടയില്‍ തട്ടി വീഴാതിരിക്കാന്‍ മുന്നിലുണ്ടായിരുന്നു ഒരാളുടെ ഇടുപ്പില്‍ പിടിക്കേണ്ടി വന്നു. അല്‍പനേരം കഴിഞ്ഞപ്പോള്‍ പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് ഡിഐഡി പറയുന്നത്. മൂന്ന് മാസത്തെ തടവാണ് ഇപ്പോള്‍ ഇയാള്‍ക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. അപ്പീല്‍ നല്‍കിയാല്‍ അതുകൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടാകുക എന്നത് ഇപ്പോള്‍ പറയാനാകില്ലെന്ന് ഡഐഡി ചീഫ് എക്‌സിക്യൂട്ടീവ് രാധ സറ്റേര്‍ലിംഗ് പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹാരോണിന്റെ കുടുംബത്തിനും ഇയാളെ കാണാന്‍ കഴിഞ്ഞിട്ടില്ല. ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്നത് യുഎഇ സൈബര്‍ നിയമങ്ങള്‍ അനുസരിച്ച് കുറ്റകരമായതിനാല്‍ സോഷ്യല്‍ മീഡിയില്‍ പ്രതികരിച്ച കുടുംബാംഗങ്ങള്‍ ദുബായിലെത്തിയാല്‍ പിടിയിലാകാനും ഇടയുണ്ട്. അഫ്ഗാനിസ്ഥാനില്‍ ജോലി ചെയ്യുകയായിരുന്ന ഹാരോണ്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ദുബായില്‍ എത്തിയത്. ഇലക്ട്രീഷ്യനായ ഇയാള്‍ ജയിലിലായതോടെ ജോലിയും നഷ്ടമായി.