ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റർ മുട്ടകൾ കൂടുതൽ കഴിക്കുന്നത് ശരീരത്തിന് ഗുണകരമല്ലെന്ന് എൻഎച്ച്എസിലെ ഡോക്ടർ പറഞ്ഞതിനോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവെച്ചത് . ദന്തക്ഷയം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈസ്റ്റർ എഗ്ഗ് കൂടുതൽ കഴിക്കുന്നത് ആരോഗ്യത്തെ പ്രീതികൂലമായി ബാധിക്കുമെന്ന് പറഞ്ഞത് എൻഎച്ച്എസ് സഫോൾക്കിൻ്റെയും നോർത്ത് ഈസ്റ്റ് എസെക്സ് ഇൻ്റഗ്രേറ്റഡ് കെയർ കൗൺസിലിൻ്റെയും മെഡിക്കൽ ഡയറക്ടറായ ഡോ കെൽസോ ആണ് . ഒരു ശരാശരി ഈസ്റ്റർ മുട്ടയിൽ പ്രായപൂർത്തിയായവർക്ക് ശുപാർശ ചെയ്യുന്ന പ്രതിദിന കലോറിയുടെ മുക്കാൽ ഭാഗവും അടങ്ങിയിട്ടുണ്ടെന്ന് നമ്മളിൽ പലരും മനസ്സിലാക്കുന്നില്ലന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി . നിങ്ങൾ മധുര പലഹാരങ്ങൾ ആസ്വദിക്കുന്നതിൽ തെറ്റില്ലെന്നും എന്നാൽ ഒന്നും അമിതമാകല്ലെന്നുമാണ് ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഡോക്ടർ പറഞ്ഞത്.

ഈസ്റ്റർ മുട്ടയുടെ ചരിത്രം പരിശോധിക്കുന്നത് രസകരമാണ്. മെസപ്പൊട്ടോമിയയിലെ ആദ്യകാല ക്രിസ്ത്യാനികൾ ഈസ്റ്ററിന് ശേഷമുള്ള കാലഘട്ടത്തിൽ മുട്ടകൾക്ക് ചായം പൂശിയിരുന്നു. ഈ സമ്പ്രദായം ഓർത്തഡോക്സ് സഭകൾ സ്വീകരിക്കുകയും അവിടെ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് വ്യാപിക്കുകയും ചെയ്തു. മുട്ടകൾ പുതിയ ജീവിതത്തെയും പുനർജന്മത്തെയും പ്രതിനിധീകരിക്കുന്നു. ഈ പുരാതന ആചാരം ഈസ്റ്റർ ആഘോഷങ്ങളിൽ ലയിപ്പിച്ചതായി കരുതപ്പെടുന്നു.മുട്ടകൾ പൊതുവെ ഫലഭൂയിഷ്ഠതയുടെയും പുനർജന്മത്തിന്റെയും പരമ്പരാഗത പ്രതീകമായിരുന്നു. ഈസ്റ്റർ മുട്ടകൾ യേശുവിന്റെ ശൂന്യമായ ശവകുടീരത്തെ പ്രതീകപ്പെടുത്തുന്നു , അതിൽ നിന്ന് യേശു ഉയിർത്തെഴുന്നേറ്റു . കൂടാതെ ക്രിസ്തുവിന്റെ ക്രൂശീകരണ സമയത്ത് ചൊരിയപ്പെട്ട രക്തത്തിന്റെ സ്മരണയ്ക്കായി” ഈസ്റ്റർ മുട്ടകളിൽ ചുവപ്പ് നിറത്തിൽ കറ പുരട്ടുന്നത് ഒരു പുരാതന പാരമ്പര്യമായിരുന്നു.ഇതിനും പുറമെ ഈസ്റ്റർ എഗ്ഗുകളെക്കുറിച്ചു നിരവധി കഥകൾ പറഞ്ഞു കേൾക്കാനാകും. ദുഃഖവെള്ളിയാഴ്ചയിൽ ഇടുന്ന മുട്ടകൾ 100 വർഷം സൂക്ഷിച്ചാൽ വജ്രമായി മാറുമെന്ന് പറയപ്പെടുന്നു. ദുഃഖവെള്ളിയാഴ്‌ചയിൽ പാകം ചെയ്‌തതും ഈസ്റ്റർ ദിനത്തിൽ കഴിക്കുന്നതുമായ മുട്ടകൾ പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കുകയും പെട്ടെന്നുള്ള മരണം തടയുകയും ചെയ്യുമെന്ന് ചിലർ കരുതി. ഈസ്റ്റർ മുട്ടയുടെ ഈ ആചാരം, പല സ്രോതസ്സുകളും അനുസരിച്ച്, മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്രിസ്ത്യാനികളിൽ നിന്ന് കണ്ടെത്താനാകും , അവിടെ നിന്ന് ഓർത്തഡോക്സ് സഭകൾ വഴി കിഴക്കൻ യൂറോപ്പിലേക്കും സൈബീരിയയിലേക്കും പിന്നീട് കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ് സഭകൾ വഴി യൂറോപ്പിലേക്കും വ്യാപിച്ചു . ഈസ്റ്റർ മുട്ടകളുടെ ആചാരത്തിന്റെ വേരുകൾ നോമ്പുകാലത്ത് മുട്ടകൾ നിരോധിക്കുന്നതിൽ നിന്നുമാണെന്നാണ് മധ്യകാല പണ്ഡിതന്മാരുടെ നിഗമനം.നിറമുള്ള ഫോയിൽ പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകൾ , കൈകൊണ്ട് കൊത്തിയെടുത്ത മരമുട്ടകൾ, അല്ലെങ്കിൽ ചോക്ലേറ്റ് പോലുള്ള പലഹാരങ്ങൾ നിറച്ച പ്ലാസ്റ്റിക് മുട്ടകൾ എന്നിവ യഥാർത്ഥ മുട്ടയ്ക്ക് പകരം വയ്ക്കുന്നത് ചില സ്ഥലങ്ങളിലെ ഒരു ആധുനിക ആചാരമാണ് .എഗ്ഗ് ഹണ്ട് പോലുള്ള കളികൾ കുട്ടികൾക്കായി ഈസ്റ്ററിനു ഉള്ളതാണ്. വേവിച്ച കോഴിമുട്ടകൾ, ചോക്കലേറ്റ് മുട്ടകൾ, അല്ലെങ്കിൽ മിഠായികൾ അടങ്ങിയ കൃത്രിമ മുട്ടകൾ എന്നിവയായിരിക്കാം അലങ്കരിച്ച മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചിരിക്കുന്ന ഒരു ഗെയിമാണ് എഗ്ഗ് ഹണ്ട് . മുട്ടകൾ പലപ്പോഴും വലിപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു, വീടിനകത്തും പുറത്തും മറഞ്ഞിരിക്കാം. വേട്ട അവസാനിച്ചാൽ, ഏറ്റവും കൂടുതൽ മുട്ടകൾ ശേഖരിക്കുന്നതിനോ വലുതോ ചെറുതോ ആയ മുട്ടക്കോ സമ്മാനങ്ങൾ നൽകും.


രണ്ടു വിധത്തിൽ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ടതിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച്ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റർ മുട്ട. പിന്നീട് ചോക്ലേറ്റ്മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തിൽ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ചു ഭംഗിയുള്ള വർണക്കടലാസുകളിൽ പൊതിയും ഈസ്റ്റർ മുട്ടകളിൽ ചുവപ്പ് മുട്ടകൾക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓർമയ്ക്കായാണ്ചുവപ്പു മുട്ടകൾ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്. ഉള്ളിത്തൊലി, ബീറ്റ്റൂട്ട്, പൂക്കൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാണ് നിറം നൽകാൻ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പിന്നീടിൽ കൃത്രിമ നിറങ്ങൾക്കു വഴിമാറി. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനമായി നൽകുന്ന പതിവുണ്ട് യൂറോപ്യൻ രാജ്യങ്ങളിലും മറ്റും. മുട്ടകൾക്കു മുകളിൽ ഈസ്റ്ററിന്റെ സന്ദേശവും രേഖപ്പെടുത്തും. കുട്ടികളാണ് ഈസ്റ്റർ മുട്ടയുടെ ആരാധകർ. കുട്ടികൾക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റർ എഗ്ഹണ്ട് പോലുള്ള കളികളുമുണ്ട്. ആഘോഷ വേളയെ കൊഴുപ്പിക്കാൻ എൾ റോളിങ്, എഡാൻസിങ് പോലെ വിവിധ കളികളും ഈസ്റ്റർ മുട്ട ഉപയോഗിച്ചു നടത്താറുണ്ട്. ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എസ്. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റർ മുട്ട-മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്.പലനാടുകളിൽ പല വിശ്വാസമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ