ദുബായിലെ ഇന്ത്യക്കാരെ മുഴുവന്‍ ഞെട്ടിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന എമിറേറ്റ്സ് ഹില്ലിലാണ് നടുക്കുന്ന കൊലപാതകം അരങ്ങേറിയത്. ഇന്ത്യന്‍ കുടുംബം താമസിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ദുബായിലെ എമിറ്റേറ്റ്സ് ഹില്ലില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവിടുത്തെ ഒരു ഇന്ത്യന്‍ കുടുംബത്തിന്റെ വില്ലയിലാണ് യുവതിയെ കൊലപ്പെടുത്തിയത്. നേപ്പാള്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ട യുവതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള വില്ലയിലെ ശുചീകരണത്തൊഴിലാളിയായ യുവാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇയാള്‍ വീടിനകത്ത് വെച്ച് യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുറത്തുള്ള കാട്ടില്‍ ഒളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട നേപ്പാളി യുവതിയെ ഇയാള്‍ ഇന്ത്യന്‍ കുടുംബത്തിന്റെ വീട്ടില്‍ രാത്രി എത്തിച്ചതായിരുന്നു. ഇരുവരും ഒരുമിച്ച് രാത്രി ചിലവഴിച്ചു. ഒരു ടാക്സിയില്‍ യുവതി വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഇരുപത്തിയൊന്നാം തിയ്യതിയാണ് കൊലപാതകം നടന്നത്. സംഭവ ദിവസം പ്രതിയും യുവതിയും തമ്മില്‍ നടന്ന തര്‍ക്കത്തിനൊടുവിലാകാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊല നടത്തിയത് എങ്ങനെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. കാട്ടിലൊളിപ്പിച്ച യുവതിയുടെ മൃതദേഹം ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മറ്റു തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടന്‍ തന്നെ വിവരം പോലീസില്‍ അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ ജോലി ചെയ്യുന്ന വീട്ടില്‍ നിന്നും പോലീസ് പിടികൂടി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ