വയാഗ്ര ഓവര്‍ ഡോസ് കഴിച്ചു 12 മണിക്കൂര്‍ തുടര്‍ച്ചയായി സെക്‌സിലേര്‍പ്പെയാള്‍  ദുബായില്‍ മരിച്ചു. കാമറൂണ്‍ സ്വദേശിയായ 52കാരനാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ വച്ച് മരിച്ചത്. ഇദ്ദേഹത്തെ മുറിയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തുകയായിരുന്നു.

ശരീരത്തില്‍ മുറിവുകളോ മറ്റോ കാണാത്തതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇദ്ദേഹത്തിന് ഒരു 23കാരിയുമായി ബന്ധമുണ്ടായിരുന്ന കാര്യം വെളിപ്പെട്ടത്. ഇവരും കാമറൂണ്‍ സ്വദേശിയാണ്. ഇവര്‍ മരിച്ചയാള്‍ക്കൊപ്പം ഹോട്ടല്‍ മുറിയിലുണ്ടായിരുന്നു. മരിച്ച ദിവസം ഇദ്ദേഹവുമായി മണിക്കൂറുകളോളം ശാരീരിക ബന്ധം പുലര്‍ത്തിയതായി യുവതി വെളിപ്പെടുത്തി. ഇദ്ദേഹം ബാഗില്‍ നിന്നും വയാഗ്ര എടുത്ത് കഴിച്ചതായും അവര്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തുടര്‍ന്ന് താന്‍ ബാത്ത്‌റൂമില്‍ പോയി തിരികെ വന്നപ്പോള്‍ തളര്‍ന്നുവീണു കിടക്കുന്ന 52കാരനെയാണ് കണ്ടതെന്നും യുവതി പറഞ്ഞു. മരുന്ന് ലബോറട്ടറിയിലേയ്ക്ക് ടെസ്റ്റ് ചെയ്യാന്‍ അയച്ചതിനെത്തുടര്‍ന്നാണ് വയാഗ്രയാണെന്നും, ഓവര്‍ഡോസായതാണ് മരണകാരണമെന്നും മനസ്സിലായത്.