ലോകത്തിലെ ഏറ്റവും ഉയരമേറിയ ജലധാര എന്ന ഗിന്നസ് വേള്‍ഡ് റെക്കോഡിന് അര്‍ഹമായി ദുബായിലെ പാം ഫൗണ്ടന്‍.പാം ജുമേരയിലെ നഖീല്‍ മാളിന്റെ ഉടമസ്ഥതയിലുള്ള ദ പോയിന്റെയ്ക്ക് സമീപമാണ് വിവിധ നിറത്തിലുള്ള ഈ ജലധാരയുള്ളത്. ഇവിടെ 105 മീറ്റര്‍ വരെ ഉയരത്തില്‍ ജലധാര ഉയര്‍ന്ന് പൊങ്ങും. 14,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന പാം ഫൗണ്ടന്‍ മൂവായിരത്തിലേറെ എല്‍.ഇ.ഡി. ലൈറ്റുകളുടെ പ്രകാശത്തോടെയാണ് മുകളിലേക്ക് ഉയരുന്നത്. ഫൗണ്ടനിലെ വെള്ളത്തിന്റെ നിറം ഇഷ്ടാനുസരണം മാറ്റാനും സംവിധാനമുണ്ട്.
മാന്ത്രിക വെടിക്കെട്ട് പ്രദര്‍ശനം ഉള്‍പ്പെടെയുള്ള തത്സമയ വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു പരിപാടി. മധ്യപൂര്‍വ ദേശത്തെ ഏറെ പ്രിയപ്പെട്ടതും അവാര്‍ഡ് നേടിയതുമായ ഡിസ്‌നി ഗാനങ്ങളില്‍ രണ്ടെണ്ണം – ലെറ്റ് ഇറ്റ് ഗോ ഫ്രോസണ്‍, അലാഡിനില്‍ നിന്നുള്ള എ ഹോള്‍ ന്യൂ വേള്‍ഡ് എന്നിവയും അവതരിപ്പിച്ചു. ജലധാരയുടെ പതിവ് പരിപാടിയുടെ ഭാഗവുമാണിത്. വര്‍ഷം മുഴുവനും സൂര്യാസ്തമയം മുതല്‍ അര്‍ധരാത്രി വരെ ഈ ജലധാര പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുന്നു, ഖലീജി, പോപ്പ്, ക്ലാസിക്, ഇന്റര്‍നാഷനല്‍ എന്നിവയുള്‍പ്പെടെയുള്ള ജനപ്രിയ ഗാനങ്ങളുടെ ഒരു നിരയിലേക്ക് അഞ്ച് വ്യത്യസ്ത വ്യതിയാനങ്ങളുള്ള 20-ലധികം ബെസ്പോക്ക് ഷോകള്‍ സന്ദര്‍ശകരെ ആനന്ദിപ്പിക്കും.
ഷോകള്‍ മൂന്ന് മിനിറ്റ് നീണ്ടുനില്‍ക്കുകയും ഓരോ 30 മിനിറ്റിലും നടത്തുകയും ചെയ്യും. ഫൗണ്ടന്‍ പൊതുജനങ്ങള്‍ക്കും കാണാന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. നിശ്ചിത സമയത്തായിരിക്കും ഫൗണ്ടന്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്ന് നഖീല്‍ മാള്‍ അധികൃതര്‍ അറിയിച്ചു.
The Pointe’s fountain at Palm Jumeirah in #Dubai officially confirmed as largest in the world.@GWR @ThePointePalm pic.twitter.com/L8afPkpNmg
— Dubai Media Office (@DXBMediaOffice) October 23, 2020
Leave a Reply