ലണ്ടന്‍: കുട്ടികളെ വളര്‍ത്തുന്നത് എക്കാലത്തെയും ശ്രമകരമായ ജോലിയാണ്. ചില അവസരങ്ങളില്‍ മക്കളെ എങ്ങനെ പരിപാലിക്കാമെന്നത് മാതാപിതാക്കളെ സംബന്ധിച്ചടത്തോളം ഏറെ ബുദ്ധിമുട്ടേറിയ ജോലിയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന യു.കെയിലെ കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് ഫാമിലി ഹൈല്‍പ്പ് ലൈന്‍. ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത്. കുട്ടികളെ വളര്‍ത്തുന്നത് പ്രത്യേകമായി ജനിച്ച് കഴിഞ്ഞ് ഒരു വയസ് പ്രായമെത്തുന്നത് വരെയുള്ള കാലഘട്ടങ്ങളിലുള്ള വളര്‍ച്ചാ ഘട്ടത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വിദഗ്ദ്ധ നിര്‍ദേശം നല്‍കാന്‍ കഴിയുന്ന രീതിയിലാണ് ഹെല്‍പ്പ്‌ലൈന്‍ ക്രമീകരിച്ചിരിക്കുന്നത്. ഇ-മെയില്‍ വഴിയോ ഫോണ്‍ വഴിയോ വിദഗ്ദ്ധരുടെ അഭിപ്രായം തേടാന്‍ ഫാമിലി ഹെല്‍പ്പ്‌ലൈന്‍ സഹായകമാവും.
സമീപകാലത്ത് നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കുന്ന ഡച്ചസ് കാംബ്രിഡ്ജ് പദ്ധതി ഏറെപ്പേര്‍ക്ക് ഗുണകരമാവുമെന്ന് അഭിപ്രായപ്പെട്ടു. മൂന്ന് കൂട്ടികളുടെ മാതാവ് കൂടിയായ ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പദ്ധതി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ചൂണ്ടിക്കാണിച്ചു. എല്ലാ കൂടുംബങ്ങളിലും കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. ഒരു വയസുവരെ കുട്ടികളെ പരിചരിക്കുന്നതിന് അമ്മമാര്‍ക്ക് ധാരാളം സഹായങ്ങള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷമുള്ള ചിത്രം വ്യത്യസ്തമാണ്. കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാവുന്നതും ഈ ഘട്ടത്തിലാണ്. അവിടെയാണ് വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍ക്ക് കൂടുതല്‍ ഫലവത്താവുന്നത്. നമ്മുടെ ഓരോരുത്തരുടെയും കുടംബ, സാമൂഹികാവസ്ഥ വ്യത്യസ്ഥമാണ്. എങ്കിലും ഒരു രക്ഷിതാവ് എന്ന കര്‍ത്തവ്യത്തില്‍ സമാനതയുണ്ടെന്നും ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പറഞ്ഞു.
കഴിഞ്ഞ 12 മാസത്തെ ‘പൈലറ്റ്’ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് ഫാമിലി ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഹൈല്‍പ്പ്‌ലൈന്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായി ഫാമിലി ആക്ഷന്റെ സൗത്ത് ഈസ്റ്റ് ലണ്ടന്‍ ഓഫീസും ഡച്ചസ് ഓഫ് കാംബ്രിഡ്ജ് സന്ദര്‍ശിച്ചു. കുട്ടികളെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് അമ്മമാര്‍ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ വ്യക്തമാക്കുന്ന ട്രെയിനിംഗ് സെഷന്‍ നിരീക്ഷിച്ച ശേഷമായിരുന്നു ഡച്ചസ് ഓഫ് കാംബ്രിഡ്ജ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. വ്യക്തിപരമായി അമ്മയാവുകയെന്നത് ലോകത്തിലെ ഏറ്റവും മഹത്തായതും സന്തോഷം തരുന്നതുമായി കാര്യമാണ്. എന്നാല്‍ കുട്ടികളെ വളര്‍ത്തുകയെന്നാല്‍ ഒരിക്കലും എളുപ്പ ജോലിയല്ല. അതീവ കഠിനമേറിയതും സൂക്ഷ്മത പാലിക്കേണ്ടതുമായ കാര്യമാണത് എന്നായിരുന്നു ഡച്ചസ് ഓഫ് കാംബ്രിഡ്ജ് 2007ല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കിയത്. പുതിയ ഹെല്‍പ്പ്‌ലൈന്‍ എല്ലാവര്‍ക്കും ഗുണപ്രദമാവുമെന്ന് ഡച്ചസ് ഓഫ് കാംബ്രിഡ്ജ് പ്രത്യാശ പ്രകടിപ്പിച്ചു.
Leave a Reply