തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മന്‍ കോടതി തള്ളി. പരാതിക്കാരന്‍ നാസന്‍ അബ്ദുള്ളയുടെ വാദം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന് മതിയായ തെളിവ് കോടതയില്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി കണ്ടെത്തി.

നേരത്തെ തുഷാറിന്റ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെച്ചിരുന്നു. പാസ്‌പോര്‍ട്ടും കോടതി ഇപ്പോള്‍ തിരികെ നല്‍കി. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. ആറ് കോടി രൂപ നല്‍കിയാലെ കേസ് അവസാനിപ്പില്ലാനാകൂ എന്ന് നാസില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുഷാര്‍ അതിന് തയ്യാറായില്ല. അതേസമയം തുഷാറിനെ നാസിഫ് കുരുക്കാന്‍ ശ്രമിക്കുകയാണ് എന്ന ഓഡിയെ സന്ദേശവും പുറത്തു വന്നിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കോടതി ജാമ്യം അനുവദിച്ചതോടെ ഒന്നര ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങി. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്. വ്യവസായി എംഎ യൂസഫലിയാണ് തുഷാറിനെ സഹായിച്ചത്.