ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- കനത്ത മഴ സൃഷ്ടിച്ച മലിനജല മലിനീകരണ ഭീതിയെ തുടർന്ന് 50 ഓളം ബീച്ചുകളിൽ ഇറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ. യുകെയുടെ ചില ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ ഉണ്ടായതിനെ തുടർന്നാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്. തീരപ്രദേശങ്ങളിലെ മലിനജല പൈപ്പുകൾ കവിഞ്ഞൊഴുകുകയും അപകടകരമായ മാലിന്യങ്ങൾ കടലിലേക്ക് ഒഴുകുകയും ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഈ നിർദ്ദേശം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഹെർനെ ബേ, ബോഗ്നോർ റെജിസ്, ബോൺമൗത്ത്, വെസ്റ്റൺ-സൂപ്പർ-മേർ എന്നീ നാലു ബീച്ചുകളിൽ പൂർണ്ണമായും സൂക്ഷിക്കണമെന്നും നിർദ്ദേശം നൽകി കഴിഞ്ഞു. വാരാന്ത്യത്തിൽ ഉടനീളം കനത്ത മഴയോടൊപ്പം ഇടിമിന്നലും ഡോർസെറ്റിൽ ഉണ്ടായതിന് തുടർന്നാണ് മാലിന്യ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കുന്നത്. ബാത്ത്, ബ്രൈറ്റൺ, നോർവിച്ച്, ലണ്ടൻ എന്നിവയുൾപ്പെടെ തെക്കൻ, കിഴക്കൻ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും ഇന്ന് പുലർച്ചെ 2 മണി വരെ യെല്ലോ അലർട്ട് നൽകിയിരുന്നു.

അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും മറ്റും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, അതിനാൽ തന്നെ ജനങ്ങൾ എല്ലാതരത്തിലും ജാഗ്രത പാലിക്കണമെന്നുമുള്ള നിർദ്ദേശം കാലാവസ്ഥ വകുപ്പ് നൽകി കഴിഞ്ഞു. വാഹനഗതാഗതത്തെയും അപ്രതീക്ഷിതമായ മഴ ബാധിക്കാനുള്ള സാധ്യതയുണ്ട്. ട്രെയിനുകളും മറ്റും റദ്ദാക്കാനുള്ള സാധ്യതയുള്ളതിനാൽ നേരത്തെ തന്നെ മുന്നറിയിപ്പുകൾ നൽകി കഴിഞ്ഞു. ഈയാഴ്ച അവസാനത്തോടുകൂടി കൂടുതൽ ശക്തമായി മഴയും കൊടുങ്കാറ്റും മറ്റും ഉണ്ടാകുമെന്നാണ് പ്രവചനം.