1. റജി നന്തികാട്ട്

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ കായികമേള 2017ന് വിജയകരമായ പരിസമാപ്തി. 2017 മെയ് 20 ന് സൗത്തെന്‍ഡ് ലെഷര്‍ ആന്‍ഡ് ടെന്നീസ് സെന്ററില്‍ നടന്ന കായികമേളയില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ ജേതാക്കളായി. ബെഡ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ രണ്ടാം സ്ഥാനവും നവാഗതരായ എഡ്മണ്ടന്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

രാവിലെ 11 മണിക്ക് യുക്മ മുന്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാറും ചേര്‍ന്ന് ഫ്ളാഗ്ഓഫ് ചെയ്തതോടെ കായികമേള ആരംഭിച്ചു. അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഇത്രയും
ജനപങ്കാളിത്തത്തില്‍ ഒരു റീജിയന്‍ കായികമേള നടക്കുന്നത് ആദ്യമായിട്ടാണെന്ന് പറഞ്ഞു. സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത് സ്വാഗതവും റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ കൃതജ്ഞതയും പറഞ്ഞു.

വാശിയേറിയ വടംവലി മത്സരത്തില്‍ സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ വിജയികളായി. പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യമാരായി ജോസഫ് സജിമോനും (എസ്എംഎ) ഡിയോണ്‍ സോണിയും (കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍) വനിതാ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യനായി സലീന സജീവും തെരഞ്ഞെടുക്കപ്പെട്ടു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കായികമേള വന്‍ വിജയമായതിന് സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് വിനി കുന്നത്ത്, സെക്രട്ടറി ജിസ് ജോസ്, ട്രഷറര്‍ ജോബി ബേബി ജോണ്‍ എന്നിവരോടൊത്ത് റീജിയണല്‍ കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗീസും ജിജി നട്ടാശ്ശേരിയും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും റീജിയനിലെ അംഗ അസോസിയേഷനുകളുടെ സഹകരണവും ആണ് കാരണമെന്നു റീജിയന്‍ പ്രസിഡണ്ട് രഞ്ജിത്കുമാര്‍ പറഞ്ഞു.

നാഷണൽ കമ്മിറ്റിയിൽ നിന്നു ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വൈസ് പ്രസിഡണ്ട് , ബാബു മങ്കുഴിയിൽ കമ്മറ്റി അംഗങ്ങളായ ബിജീഷ് ചാത്തോത്ത്, സോണി ജോര്‍ജ്, അലക്സ് ലൂക്കോസ് എന്നിവരും മേളയില്‍ പങ്കെടുത്തു.