സഖറിയ പുത്തന്‍കുളം
സസെക്‌സ്ഹില്‍: യുകെകെസിഎയുടെ യൂണിറ്റുകളില്‍ ഒന്നായ ഈസ്റ്റ് സസെക്‌സ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ വരുന്ന രണ്ട് വര്‍ഷത്തേക്കുളള പ്രവര്‍ത്തനോദ്ഘാടനം യുകെകെസിഎ ജോയിന്റ് സെക്രട്ടറി സഖറിയ പുത്തന്‍കുളം നിര്‍വഹിച്ചു. സെക്‌സ് ഓണ്‍സിയിലെ വിക്ടോറിയ ഹാളില്‍ നടത്തപ്പെട്ട ഉദ്ഘാടന യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് സണ്ണി തോമസ് വണ്ടവത്തേലിന്റെ അധ്യക്ഷതയില്‍ ചേരുകയും സെക്രട്ടറി മനോജ് ചാക്കോ പുതുക്കയില്‍ റിപ്പോര്‍ട്ടും യുകെകെസിഎ അഡൈ്വസര്‍ റോയി സ്റ്റീഫന്‍ കുന്നേല്‍ ആശംസയും അര്‍പ്പിച്ചു. യുകെകെസിവൈഎല്‍ ഭാരവാഹികളായ ഒലിവീയ സണ്ണി സ്വാഗതവും ബോബിന്‍ സാബു നന്ദിയും പറഞ്ഞു.

തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. നേരത്തെ റൈറ്റിംഗ് വര്‍ക്ക് ഷോയ്ക്ക് റോയി സ്റ്റീഫന്‍ കുന്നേല്‍ നേതൃത്വം നല്‍കി. ഉദ്ഘാടന സമ്മേളനത്തിന് മുന്‍പായിട്ടുളള പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് സാബു കുരുവിള പൂതക്കരി നേതൃത്വം നല്‍കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പരിപാടികള്‍ക്ക് സണ്ണി തോമസ് വണ്ടവത്തേല്‍, മനോചാക്കോ പുതൃക്കയില്‍ , ജെന്‍സി ജെയ്‌സ് ചിറക്കപ്പറമ്പില്‍, അലക്‌സ് മാത്യു കറുകപറമ്പില്‍, ബിന്ദു സജി പാലക്കുന്നേല്‍, ബെര്‍ലി ബിജു കുഴിപാറക്കല്‍, ഒലിവീയ സണ്ണി, സോബിന്‍ സാബു എന്നിവര്‍ നേതൃത്വം നല്‍കി.