ഷിബു മാത്യൂ.
യുകെ മലയാളികളായ ടൊം ജോസ് തടിയംപാട്, സാബു ഫിലിപ്പ്, സജി തോമസ്സ് എന്നിവര്‍ നേതൃത്വം നല്‍കുന്ന
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഈസ്റ്റര്‍ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത് .
2615 പൗണ്ട്(ഏകദേശം 2,58,000 രൂപ ) യു കെ യിലെ നല്ലമനുഷ്യര്‍ തന്നു സഹായിച്ചു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ എളിയ പ്രവര്‍ത്തനത്തെ മാനിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയ്ച്ച് ഗ്രൂപ്പിന്റെ സംഘാടകര്‍.
ലഭിച്ച പണം അടുത്ത ദിവസം തന്നെ സാമൂഹികപ്രവര്‍ത്തകരുടെ സാന്നിത്യത്തില്‍ അനു ആന്റണിക്കു കൈമാറുമെന്ന് സംഘാടകര്‍ അറിയ്ച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു.

ക്യന്‍സര്‍ ബാധിച്ചു ചികില്‍സിക്കാന്‍ ബുദ്ധിമുട്ടുന്ന B, Ed , വിദ്യര്‍ത്ഥിനി ഏലപ്പാറ സ്വദേശി അനു ആന്റണിക്കു വേണ്ടിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷന്‍ നടത്തിയത് .

പണം തന്നു സഹായിച്ച ആര്‍ക്കെങ്കിലും ബാങ്കിന്റെ ഫുള്‍ സ്റ്റേറ്റ്‌മെന്റ് ലഭിച്ചിട്ടില്ലെങ്കില്‍ ഞങ്ങളുടെ താഴെ കാണുന്ന നമ്പറില്‍ വിളിക്കുക .

അനുവിന്റെ വേദന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെയെ അറിയിച്ചത് മലയാളം യുകെ ന്യൂസ് ഡയറക്ടര്‍ ഷിബു മാത്യുവും, ന്യൂ കാസിലില്‍ നിന്നുമുള്ള ജിജു മാത്യുവുമാണ്. ഇവരുടെ അഭ്യര്‍ത്ഥന മാനിച്ചു ഞങ്ങള്‍ കമ്മറ്റികൂടി ഈ കുടുംബത്തിനുവേണ്ടി ഈസ്റ്റര്‍ ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഞങ്ങളുടെ വര്‍ത്ത കണ്ട് അനുവിന്റെ നാട്ടിലെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ട് ലഭിച്ചത് 12.500 രൂപയാണ്. അതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തില്‍ നിന്നും യു കെയില്‍ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്മയാണ്.
ഇതുവരെ സൂതാര്യവും സത്യസന്ധവുമായി ജാതി മത വര്‍ഗ്ഗ വര്‍ണ്ണ സ്ഥല കാല ഭേതമെന്യയെ കേരളത്തിലും
യു കെ യിലുമായി നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ 10,800,000 (ഒരുകോടി എട്ടു ലക്ഷം ) രൂപയുടെ സഹായം അര്‍ഹിക്കുന്നവര്‍ക്കു നല്‍കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മന്‍ ചാണ്ടിക്കു നല്‍കിക്കൊണ്ടാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ പ്രവര്‍ത്തനത്തിനു മലയാളം യു കെ ന്യൂസ് അവാര്‍ഡ്, ലിവര്‍പൂള്‍ ക്‌നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്‌നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626 എന്നിവരാണ്
‘ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.’,
ടോം ജോസ് തടിയംപാട്