ബേസില്‍ ജോസഫ്

ചേരുവകള്‍

1 ചിക്കന്‍ 1 കിലോ (boneless will be better)

2 മഞ്ഞള്‍പൊടി 1 ടി സ്പൂണ്‍

ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് 2 ടി സ്പൂണ്‍

കാശ്മീരി ചില്ലി പൌഡര്‍ 2 ടി സ്പൂണ്‍

തൈര് 100 ml

ഗരം മസാല 2 ടി സ്പൂണ്‍

കുമിന്‍ പൌഡര്‍ 2 ടി സ്പൂണ്‍

3 സബോള 3 എണ്ണം

4 റ്റൊമാറ്റൊ puree 4 റ്റൊമാറ്റൊയുടെ

5 ക്യാഷു നട്ട് 150 ഗ്രാം (പാലില്‍ കുതിര്‍ത്ത് അരച്ചത് )

6 ബട്ടര്‍ 4 സ്പൂണ്‍

7 ഫ്രഷ് ക്രീം 100 മില്ലി

8 സ്പ്രിംഗ് ഓണിയന്‍ (ഗാര്‌നിഷ് ചെയ്യുവാന്‍ )

9 ഉപ്പ് ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചിക്കന്‍ കഷണ ങ്ങള്‍ ആക്കി മുറിച്ചു അര ടി സ്പൂണ്‍ മഞ്ഞള്‍പൊടി ,1 ടി സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ ,1 ടി സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്,തൈര്, 1 ടി സ്പൂണ്‍ കുമിന്‍ പൌഡര്‍ , 1 ടി സ്പൂണ്ഗംരം മസാല, ഉപ്പ് എന്നിവ ചേര്‍ത്ത് marinate ചെയ്തു കുറഞ്ഞത് 1 മണിക്കുര്‍ എങ്കിലും refregerate ചെയ്യുക . ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ചോപ്‌ചെയ്ത സബോള വഴറ്റുക. സബോള ഗോള്‍ഡന്‍ നിറമാകുമ്പോള്‍ ബാക്കിയുള്ള അര ടി സ്പൂണ്‍ മഞ്ഞള്‍പൊടി , 1 ടി സ്പൂണ്‍ കാശ്മീരി ചില്ലി പൌഡര്‍ , 1 ടി സ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ്, 1 ടി സ്പൂണ്‍ കുമിന്‍ പൌഡര്‍ , 1 ടി സ്പൂണ്ഗമരം മസാല എന്നിവ ചേര്‍ത്ത് വീണ്ടും വഴറ്റുക. വഴറ്റിയ സബോള തണുത്തു കഴിയുമ്പോള്‍ അരച്ച് എടുത്ത് അതേ പാനില്‍ തന്നെ വീണ്ടും ചൂടാക്കി അതിലേയ്ക്ക് ചിക്കന്‍ ചേര്‍ത്ത് കുക്ക് ചെയ്യുക .ചിക്കന്‍ പകുതി വേകുമ്പോള്‍ അതിലേയ്ക്ക് റ്റൊമറ്റൊ puree ചേര്‍ത്ത്ചിക്കന്‍ പൂര്ണമായും കുക്ക് ചെയ്യുക .അവസാനമായി അരച്ചു വച്ച cashew nut paste ചേര്‍ക്കുക. gravy കുറുകി കഴിയുമ്പോള്‍ ക്രീമും സ്പ്രിംഗ് ഒനിയനും കൊണ്ട് ഗാര്‍നിഷ് ചെയ്തു ചൂടോടെ വിളമ്പുക

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്