ഈസി കുക്കിംഗ്: എല്ലും ഇറച്ചിയും റോസ്‌റ്റ്. പ്രശസ്ത ഷെഫ് നോബി ജെയിംസ് മലയാളംയുകെയിൽ എഴുതുന്ന പംക്തി

ഈസി കുക്കിംഗ്: എല്ലും ഇറച്ചിയും റോസ്‌റ്റ്. പ്രശസ്ത ഷെഫ് നോബി ജെയിംസ് മലയാളംയുകെയിൽ  എഴുതുന്ന   പംക്തി
May 01 06:19 2021 Print This Article

നോബി ജെയിംസ്

2 കിലോ എല്ലും ഇറച്ചിയും
3 ടേബിൾസ്പൂൺ മല്ലിപൊടി
1 ടേബിൾസ്പൂൺ കുരുമുളകുപൊടി
1 ടേബിൾസ്പൂൺ മുളകുപൊടി
1/2 ടേബിൾസ്പൂൺ മഞ്ഞൾ പൊടി
1 ടേബിൾസ്പൂൺ ഗരംമസാല
1 ടേബിൾസ്പൂൺ പെരും ജീരകം
3 സവോള

ഇവയെല്ലാം കൂടി ഒരു പാനിൽ ഫ്രൈ ചെയ്ത് പച്ച മണം മാറ്റി ഇറച്ചിയിൽ ചേർക്കുക. ആവശ്യത്തിന് ഉപ്പും 3 സവോളയും ചേർത്ത് ഇളക്കി കുക്കറിൽ വേവിച്ചെടുക്കുക. ഒപ്പം വേറെ ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച്
5 വറ്റൽമുളക്
50 ഗ്രാം ഇഞ്ചി
50 ഗ്രാം വെളുത്തുള്ളി
5 പച്ച മുളക്‌
3 സവോള ഇവ വഴറ്റി മാറ്റിവെക്കുക

ഇറച്ചി വെന്തു വരുമ്പോൾ ചൂടായ ഒരുപാനിൽ ഇട്ടു പറ്റി വരുമ്പോൾ വഴറ്റി വച്ച ഉള്ളിയും ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഇട്ടു വഴറ്റി വീഡിയോയിൽ കാണുന്നപോലെ റോസ്റ്റ് ആയി വരുമ്പോൾ പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ടു കപ്പയുടെ കൂടെയോ പൊറോട്ടയുടെ കൂടെയോ കൊതിയൂറും പോത്തു റോസ്‌റ്റ് കഴിക്കാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles