നോബി ജെയിംസ്
1 1/2 കിലോ വറ്റ വെട്ടി വരഞ്ഞു വിനാഗിരിയും ഉപ്പും ഇട്ടു കഴുകി വൃത്തിയാക്കിയത് 2 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് 2 ടീസ്പൂൺ മഞ്ഞൾ പൊടി 3 ടീസ്പൂൺ മുളകുപൊടി 1 ടീസ്പൂൺ കുരുമുളക് പൊടി 1 ടേബിൾസ്പൂൺമല്ലിപൊടി 1 ടേബിൾസ്പൂൺഇഞ്ചി 1 ടേബിൾസ്പൂൺ വെളുത്തുള്ളി 4 പച്ച മുളക് 2 തക്കാളി 3 കുടംപുളി കറിവേപ്പില ആവശ്യത്തിന് ഉപ്പ് എണ്ണ ആവശ്യത്തിന് 1 നാരങ്ങാ നീര് 1 ടേബിൾസ്പൂൺ കടുക് 1 ടേബിൾസ്പൂൺ ഉലുവ
ആദ്യമായി വറ്റ തിരുമ്മി വയ്ക്കാം അതിനായി ഒരു ടീസ്പൂൺ മഞ്ഞൾപൊടിയും രണ്ടു ടീസ്പൂൺ മുളകുപൊടിയും ഒരു ടീസ്പൂൺ കുരുമുളക് പൊടിയും ഒരു നാരങ്ങാ നീരും ഉപ്പും അല്പം എണ്ണയും ഒഴിച്ചു മിക്സ് ചെയ്ത് വറ്റയിൽ തിരുമ്മി വയ്ക്കാം കുറച്ചു സമയത്തിനു ശേഷം പാൻ ചുടാക്കി വറ്റ വറുത്തെടുക്കാം.
പിന്നീട് അതേ പാനിൽ ഒരു ടീസ്പൂൺ കടുക് പൊട്ടിച്ച് അത് പൊട്ടി വരുമ്പോ ഒരു ടീസ്പൂൺ ഉലുവയും ഇട്ടു പൊട്ടി വരുമ്പോൾ കറിവേപ്പില ഇടുക. അതിലേയ്ക്ക് ചെറുതാക്കി അരിഞ്ഞു വച്ച ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും ചെറുതായി അരിഞ്ഞ 4 പച്ചമുളകും ഇട്ടു വാടി വരുമ്പോൾ സവോളയും ഇടുക. അത് വാടി വരുമ്പോൾ ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ഒരു ടേബിൾ സ്പൂൺ മല്ലിപൊടിയും ഇട്ട് പച്ച ചുവ മാറി വരുമ്പോൾ ചെറുതായി അരിഞ്ഞ തക്കാളി ഇട്ട് നല്ല പേസ്റ്റ് രൂപത്തിൽ ആകുമ്പോൾ കുടംപുളി ഇട്ട് പറ്റിച്ച് അതിൽ തേങ്ങാപാൽ ഒഴിച്ചു തിക്കാക്കി മാറ്റി വയ്ക്കുക.
അലുമിനിയം ഫോയിലിൽ ഒരു ബട്ടർ പേപ്പറും വച്ച് അതിലേക്കു ഉണ്ടാക്കി വച്ച പകുതി മസാല ഇട്ട് അതിനു മുകളിൽ മീൻ വച്ച് ബാക്കി ഉള്ള മസാല അതിനു മുകളിൽ തേച്ച് വീഡിയോയിൽ കണുന്നതുപോലെ പൊതിഞ്ഞെടുക്കുക. പിന്നീട് ഓവനിൽ ആണെകിൽ 150°c ചൂടാക്കിയ ഓവനിൽ 20 മിനിറ്റു കുക്ക് ചെയ്ത് തിരിച്ചിട്ട് അടുത്ത സൈഡും കുക്ക് ആക്കിയെടുക്കാം. അപ്പോൾ കുടംപുളിയും തേങ്ങാപ്പാലും ഉള്ളിൽ കയറി സ്വാദിഷ്ടമാകും. ഇനി ഓവനില്ലെങ്കിൽ പാനിൽ തന്നെ അതികം ചൂടില്ലാതെ രണ്ടുസൈഡും തിരിച്ചും മറിച്ചുമിട്ട് കുക്ക് ചെയ്തെടുക്കാം.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!